

ധൂമകേതു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ രസകരമായ മുഹൂർത്തങ്ങൾ പങ്കുവെച്ച് സംവിധായകൻ സുധി മാഡിസൺ. ടൈം ലൂപ്പ് ചിത്രമാമെന്ന് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അറിയില്ലായിരുന്നുവെന്നും അവർ നോക്കുമ്പോൾ ചെയ്ത സീനുകൾ തന്നെ വീണ്ടും ചെയ്യുന്നു സജിൻ ശരിയാക്കാത്തത് ആണെന്ന തോന്നൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. സുധി മാഡിസൺ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ടൈം ലൂപ്പ് ചിത്രം ആകുമ്പോൾ ഒരു തരത്തിലും പ്രേക്ഷകർക്കും ബോർ അടിക്കരുത്. കല്യാണ മണ്ഡപം ഷൂട്ട് ചെയുന്ന സമയം വളരെ രസകരമായിരുന്നു. പത്ത് ദിവസം തന്നെ മണ്ഡപം സീൻസ് ഷൂട്ട് ചെയ്തു. അപ്പോൾ അവിടെ വന്നിരിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അറിയില്ല ടൈം ലൂപ്പ് സിനിമയാണെന്ന് അവർ നോക്കുമ്പോൾ സജിൻ ഇന്ന് കല്യാണ കഴിക്കുന്നു നാളെ അത് തന്നെ ചെയ്യുന്നു. ആർട്ടിസ്റ്റുകൾ പറഞ്ഞു മോനെ ആ ഡയറക്ടർ പയ്യൻ പാവം കുറെ പ്രാവശ്യമായി പറഞ്ഞ് കൊടുക്കുന്നു പക്ഷേ സജിന് ചെയ്യാൻ കഴിയുന്നില്ല, എത്ര ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല എന്നൊക്കെ. പിന്നെ ചിലർ വന്നിട്ട് സജിന്റെ മീശ വ്യത്യാസം ഉണ്ട് കണ്ടിന്യൂയിറ്റി പോകുമെന്ന് വരെ പറഞ്ഞു. അത്ര മാത്രം അവരെല്ലാം ഈ സിനിമയിൽ ഇൻ ആയിരുന്നു', സുധി പറഞ്ഞു.
അതേസമയം, മികച്ച പ്രതികരണങ്ങൾ നേടി വിജയകുതിപ്പ് തുടരുകയാണ് ധൂമകേതു. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.
വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ.
Content Highlights: Sudhi Madison talks about dhoomakethu shooting memories