

മഥുരയിലെ വ്യാജ പനീർ, കൃത്രിമ പാൽ മാഫിയക്കെതിരെ യു.പി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വൻ റെയ്ഡ്. മഥുര കോസികലാനിലെ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 1,500 കിലോഗ്രാം വ്യാജ പനീറും 3,000 ലിറ്റർ കൃത്രിമ പാലും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ നശിപ്പിച്ചു. സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
പാലിനും പനീറിനും കട്ടി കൂട്ടാനും കൊഴുപ്പ് തോന്നിക്കാനും ഡിറ്റർജന്റുകൾ, യൂറിയ, അന്നജം (സ്റ്റാർച്) എന്നിവയും കേടാകാതിരിക്കാൻ അപകടകരമായ ഫോർമാലിനും ചേർത്താണ് ഇവ നിർമ്മിക്കുന്നത്.
ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ നിരന്തരം കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും വൻകരൾ, ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഫോർമാലിൻ, യൂറിയ എന്നിവയുടെ സാന്നിധ്യം ക്യാൻസറിന് വരെ കാരണമാകുമെന്ന് എഫ്.എസ്.എസ്.എ.ഐ മുന്നറിയിപ്പ് നൽകുന്നു.
രാജ്യവ്യാപകമായി ഇത്തരം വ്യാജ ഡയറി ഉൽപ്പന്നങ്ങൾക്കെതിരെ എഫ്.എസ്.എസ്.എ.ഐ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പാക്കറ്റുകളിൽ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നമ്പർ പരിശോധ ഉറപ്പുവരുത്താനും, സംശയാസ്പദമായ രീതിയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കാനും ഉപഭോക്താക്കൾ ശ്രദ്ധിക്കണം.
Content Highlights:UP Food Safety Department conducts a major raid against fake dairy products in Mathura. 1,500 kg of adulterated paneer and 3,000 litres of synthetic milk seized and destroyed. Chemicals, detergents, urea, starch and soybean oil were allegedly used in production. Consumers are advised to verify the FSSAI licence number and avoid suspiciously cheap dairy products.