

ഇംഗ്ലണ്ടിലെ ടി 20 പ്രീമിയർ ലീഗ് ടൂർണമെന്റായ ദി ഹണ്ട്രഡ് ആറാം സീസണിൽ പുരുഷ വിഭാഗത്തിൽ കിരീടം ചൂടി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്. സൂപ്പർ ജയന്റ്സ് ട്രെന്റ് റോക്കറ്റ്സിനെ തോൽപ്പിച്ചാണ് കിരീടം.
ആദ്യം ബാറ്റ് ചെയ്ത ട്രെന്റ് റോക്കറ്റ്സ് 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്വന്തമാക്കിയത്. അനൂറിൽ ഡൊണാൾഡ് 19 പന്തിൽ 38 റൺസ് നേടി. ക്യാപ്റ്റൻ ലൂയിസ് ഗ്രിഗറി 19 പന്തിൽ 32 റൺസ് നേടി.
159 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിനായി ന്യൂസിലൻഡ് ഓപ്പണർ ടിം സീഫെർട് തകർപ്പൻ ബാറ്റിങാണ് പുറത്തെടുത്തത്. താരം 38 പന്തിൽ 7 സിക്സുകൾ ഉൾപ്പെടെ 72 റൺസ് അടിച്ചെടുത്തു. പോൾ വാൾട്ടർ 14 പന്തിൽ 22 റൺസ് നേടി മികച്ച പിന്തുണ നൽകിയതോടെ ടീം ലക്ഷ്യത്തിലെത്തി.
content highlights: manchester super giants win the hundred title goeanka