'പടം ഹിറ്റായി നിൽക്കുമ്പോൾ കല്യാണം കഴിക്കുകയാണോ എന്ന് പലരും ചോദിച്ചു,' ഓർമകൾ പങ്കുവെച്ച് ശിവദ

'ഗർഭകാലത്ത് തമിഴിലെ മുൻനിര സൂപ്പർസ്റ്റാറുകൾക്കൊപ്പമുള്ള രണ്ട് വലിയ പ്രോജക്റ്റുകൾ നഷ്ടമായി'

'പടം ഹിറ്റായി നിൽക്കുമ്പോൾ കല്യാണം കഴിക്കുകയാണോ എന്ന് പലരും ചോദിച്ചു,' ഓർമകൾ പങ്കുവെച്ച് ശിവദ
dot image

സിനിമയിലെ തുടക്കകാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നുപറയുകയാണ് നടി ശിവദ. ഗർഭകാലത്ത് കൈവിട്ടുപോയ വൻ തമിഴ് പ്രോജക്റ്റുകളെക്കുറിച്ചും, തുടർച്ചയായ റിജക്ഷനുകൾക്ക് ശേഷം ജീവിതത്തിൽ സംഭവിച്ച വഴിത്തിരിവുകളെക്കുറിച്ചും ശിവദാ പറയുന്നു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'വിചാരിച്ചിരിക്കുന്ന സാധനം ചിലപ്പോ കിട്ടില്ല. ചില പ്രോജക്റ്സ് എനിക്ക് പോയിട്ടുണ്ട്. ഞാൻ ക്യാരിങ് ആയിരിക്കുന്ന സമയത്ത്, സിനിമകളുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. വലിയ പ്രോജക്റ്റ് തമിഴിൽ നമ്മൾ വർക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സൂപ്പർ സ്റ്റാർസിന്റെ കൂടെ ഒരു പ്രൊജക്റ്റ്, രണ്ടെണ്ണം അങ്ങനെ പോയിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിൽ വിഷമം ഇല്ല, ഞാൻ എപ്പോഴും വിചാരിക്കും എനിക്കുള്ള കാര്യങ്ങളാണെങ്കിൽ എനിക്ക് തന്നെ വന്ന് ചേരും. അതുകൊണ്ട് അയ്യോ ആ പ്രജക്റ് എനിക്ക് മിസ് ആയി എന്ന് വിചാരിക്കാറില്ല. അത് വേറൊരാൾ നല്ല ഭംഗിയായിട്ട് ചെയ്തു വെച്ചു കഴിഞ്ഞു. ഇനി നമ്മൾ അത് പറഞ്ഞു വിഷമിച്ചിട്ട് കാര്യമില്ല.

ആദ്യമൊക്കെ രെജെക്ഷൻ വിഷമിപ്പിച്ചിട്ടുണ്ട്, ഓഡിഷൻ ഒന്നല്ല കുറേ കൊടുത്തിട്ടുണ്ട്. എല്ലാത്തിലും ഭയങ്കര പ്രതീക്ഷയായിക്കും. ചിലപ്പോൾ പടം നടക്കില്ല അങ്ങനെയൊക്കെ ആയിരുന്നു ആദ്യത്തെ സമയങ്ങളിൽ. പിന്നീട് ഫാസിൽ സാറിന്റെ പടം കിട്ടി, പക്ഷേ അത് ക്ലിക്ക് ആയില്ല. അത് കഴിഞ്ഞിട്ട് ഗ്യാപ്പ് വന്നു. അതിനിടയിൽ ഗ്യാപ്പ് വന്നു. എന്റെ മനസിൽ അപ്പോഴും സിനിമ എന്ന ആഗ്രഹം ഉണ്ടായിരുന്നു.

എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഞാൻ തമിഴ് ചെയ്ത് ഹിറ്റ് ആയി, പക്ഷേ നമ്മൾ ഈ തമിഴ് പടങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഇവിടെ ഒരു പോസ്റ്റർ കാണുന്നില്ല. ആ സമയത്ത് സോഷ്യൽ മീഡിയ അത്ര ആക്റ്റീവ് അല്ല. മലയാളത്തിൽ ഒരു റെക്കഗ്നിഷൻ കിട്ടിയിട്ട് കല്യാണം കഴിക്കുള്ളു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ കല്യാണ നിശ്ചയം കഴിഞ്ഞപ്പോഴാണ് രഞ്ജിത് സാറിന്റെ ഓഡിഷൻ വരുന്നത്, ഓഡിഷൻ കൊടുക്കുന്നു ഓഡിഷൻ കിട്ടുന്നു ഷൂട്ട് ചെയ്യുന്നു പടം റിലീസ് ആകുന്നു. പടം നവംബർ 19താം തിയതി റിലീസ് എന്റെ നിശ്ചയം നവംബർ ഒൻപതാം തിയതി ആയിരുന്നു, ഡിസംബർ 15ാം തിയതി കല്യാണം. ഞാൻ കല്യാണത്തിന് വിളിക്കുന്ന ആളുകൾ മുഴുവൻ പടം ഇങ്ങനെ നിക്കുമ്പോൾ കല്യാണം കഴിക്കാണോ എന്നാണ് ചോദിച്ചിരുന്നത്,' ശിവദ പറഞ്ഞു.

Content Highlights: Actress Shivada recalls the challenges she faced at the beginning of her career, revealing that she attended numerous auditions and experienced rejection before establishing herself in the Malayalam film industry.

dot image
To advertise here,contact us
dot image