ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന്റെ 28% തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകളിൽ; Paytm ഉൾപ്പെടെയുള്ളവർക്ക് നേട്ടം

രാജ്യത്തെ റെയിൽവേ ടിക്കറ്റുകളുടെ ഏകദേശം 89 ശതമാനവും ഇപ്പോൾ ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന്റെ 28% തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകളിൽ; Paytm ഉൾപ്പെടെയുള്ളവർക്ക് നേട്ടം
dot image

ഇന്ത്യയിലെ ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിൽ 28 ശതമാനത്തോളം തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നടക്കുന്നതെന്ന് IRCTC വ്യക്തമാക്കി. പേടിഎം, മേക്ക്‌മൈട്രിപ്പ്, ഇക്സിഗോ, കൺഫേംടിക്കറ്റ് തുടങ്ങിയ IRCTCയുടെ അംഗീകൃത ബിസിനസ് അസോസിയേറ്റുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

രാജ്യത്തെ റെയിൽവേ ടിക്കറ്റുകളുടെ ഏകദേശം 89 ശതമാനവും ഇപ്പോൾ ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്. ഇതിൽ 53 ശതമാനം IRCTC റെയിൽ കണക്ട് മൊബൈൽ ആപ്പ് വഴിയും 17 ശതമാനം IRCTC വെബ്സൈറ്റ് വഴിയുമാണ് നടക്കുന്നത്. സർക്കാർ സംവിധാനങ്ങൾ വഴി ഏകദേശം 2 ശതമാനം ബുക്കിങ്ങും നടക്കുന്നു.

ശേഷിക്കുന്ന 28 ശതമാനം ബുക്കിങ്ങാണ് വിവിധ മൂന്നാംകക്ഷി പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്നത്. രാജ്യത്ത് പ്രതിദിനം ഏകദേശം 18–19 ലക്ഷം റെയിൽ ടിക്കറ്റുകളാണ് ബുക്ക് ചെയ്യുന്നത്. ഇതിൽ ഏകദേശം 15 ലക്ഷം ടിക്കറ്റുകൾ ഓൺലൈനായാണ് ബുക്ക് ചെയ്യുന്നത്. ഇത്രയും വലിയ ഡിജിറ്റൽ ബുക്കിങ് വിപണി തേർഡ് പാർട്ടി ട്രാവൽ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ സാധ്യതയാണ് നൽകുന്നത്.

IRCTCയുടെ അംഗീകൃത തേർഡ്ആ പാർട്ടി ആപ്പുകൾക്ക് റെയിൽ ടിക്കറ്റ് ബുക്കിങ്ങിലൂടെ കമ്മീഷൻ/സർവീസ് വരുമാനം ലഭിക്കുന്നതിനൊപ്പം, യാത്രാ ഇൻഷുറൻസ്, ഹോട്ടൽ, ബസ്, ഫ്ലൈറ്റ്, ക്യാബ് തുടങ്ങിയ അനുബന്ധ സേവനങ്ങളിലൂടെയും അധിക വരുമാനം നേടാനാകും. അതായത്, ടിക്കറ്റ് ബുക്കിങ് ഉപഭോക്താക്കളെ മറ്റ് യാത്രാ സേവനങ്ങളിലേക്ക് എത്തിച്ച് ഒരു ഉപഭോക്താവിൽ നിന്ന് തന്നെ കൂടുതൽ വരുമാനം നേടുന്നതാണ് ഈ പ്ലാറ്റ്‌ഫോമുകളുടെ പ്രധാന നേട്ടം.

റെയിൽ ടിക്കറ്റിങ് രംഗത്ത് പേടിഎം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളുടെ പങ്കാളിത്തം വർധിക്കുന്നതിനൊപ്പം, യാത്രയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളിലേക്കും IRCTC ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന്റെ വളർച്ച ഇന്ത്യയിലെ റെയിൽ യാത്രാ മേഖലയിലെ ഡിജിറ്റൽ മാറ്റത്തിന്റെ വേഗതയും വ്യക്തമാക്കുന്നു. IRCTCയുടെ സ്വന്തം ആപ്പിനും വെബ്സൈറ്റിനുമൊപ്പം സ്വകാര്യ പ്ലാറ്റ്‌ഫോമുകളും ഇപ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള പ്രധാന മാർഗങ്ങളായി മാറുകയാണ്.

Content Higghlights: Third-Party Apps Drive 28% of India’s Online Train Ticket Bookings; Paytm, MakeMyTrip, ixigo and ConfirmTkt Play a Key Role

dot image
To advertise here,contact us
dot image