260 കോടിയ്ക്ക് മുകളിൽ കളക്ഷൻ; ആഗോള തലത്തിൽ വമ്പൻ നേട്ടവുമായി സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്'

സെപ്റ്റംബർ 11 മുതലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

260 കോടിയ്ക്ക് മുകളിൽ കളക്ഷൻ; ആഗോള തലത്തിൽ വമ്പൻ നേട്ടവുമായി സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്'
dot image

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആൻഡ് സൺസ് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. സൂര്യയുടെയും മമിത ബൈജുവിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ.ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ആഗോള തലത്തിൽ വേൾഡ് വൈഡ് ഗ്രോസ് ആയി 260 കോടിക്ക് മുകളിലാണ് ചിത്രം നേടിയതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേരത്തെ വിറ്റുപോയിരുന്നു. നെറ്റ്ഫ്ലിക്സ് ആയിരുന്നു ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സെപ്റ്റംബർ 11 മുതലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്.

മലയാളി താരം മമിത ബൈജു നായികയായി എത്തിയ ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlights: Suriya’s ‘Viswanath and Sons’ has reportedly crossed ₹260 crore in worldwide box office collections. The film’s strong performance across global markets has turned it into a major commercial success, adding another significant milestone to Suriya’s career.

dot image
To advertise here,contact us
dot image