

2026 ജൂലൈയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന നേടി. കമ്പനി ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈയില്‍ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ ആകെ 75,360 വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തേക്കാള്‍ 25.4 ശതമാനം വര്‍ധനവാണിത്.
ആഭ്യന്തര വിപണിയിലും കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജൂലൈയില്‍ 54,210 വാഹനങ്ങള്‍ വിറ്റഴിച്ചതോടെ ആഭ്യന്തര വില്‍പ്പനയിലും പുതിയ റെക്കോര്‍ഡ് കുറിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23.3 ശതമാനം കൂടുതലാണ്.
കയറ്റുമതിയിലും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജൂലൈയില്‍ 21,150 വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തതായി കമ്പനി അറിയിച്ചു. ഇത് 31.4 ശതമാനം വര്‍ധനവാണിത്. ആദ്യ പാദം ശക്തമായ പ്രകടനത്തോടെയാണ് ആരംഭിച്ചത്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ചേര്‍ന്ന് 75,360 വാഹനങ്ങള്‍ വിറ്റഴിച്ചതിലൂടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് കൈവരിച്ചതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഇത് ഹ്യുണ്ടായ് ബ്രാന്‍ഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെ തെളിവാണ്.
100 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയതെന്നും, മേക്ക് ഇന്‍ ഇന്ത്യ, മേഡ് ഫോര്‍ ദ വേള്‍ഡ്' എന്ന ലക്ഷ്യത്തില്‍ കമ്പനിയുടെ പങ്ക് നല്‍കാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Hyundai Motor India posted its highest-ever monthly sales in July 2026, selling 75,360 vehicles as domestic sales and exports recorded strong double-digit growth.