യുഎഇയില്‍ ഇന്ന് താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും; അടുത്ത ആഴ്ച വീണ്ടും മഴയ്ക്ക് സാധ്യത

അറേബ്യന്‍ ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും മിതമായ രീതിയിലായിരിക്കും കാറ്റ് വീശുന്നത്

യുഎഇയില്‍ ഇന്ന് താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും; അടുത്ത ആഴ്ച വീണ്ടും മഴയ്ക്ക് സാധ്യത
dot image

യുഎഇയില്‍ വീണ്ടും ചൂടുകൂടിയ ഒരു വാരാന്ത്യം. ചില ഉള്‍ പ്രദേശങ്ങളില്‍ താപനില ഇന്ന് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയോടെ വീണ്ടും കാലാവസ്ഥ അസ്ഥിരമാകും. രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ സാധ്യതയുണ്ട്. കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് ആകാശം മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നേരിയതോ മിതമായതോ ആയ കാറ്റായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ തീരപ്രദേശങ്ങളിലും ദ്വീപപ്രദേശങ്ങളിലും 43 ഡിഗ്രി മുതല്‍ 47 ഡിഗ്രി വരെ താപനില ഉയരും. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും മിതമായ രീതിയിലായിരിക്കും കാറ്റ് വീശുന്നത്.

Also Read:

നാളെയും ഇവിടങ്ങളില്‍ സാധാരണ കാലാവസ്ഥ ആയിരിക്കും. എന്നാല്‍ തിങ്കളാഴ്ചയോടെ ഉച്ചയ്ക്ക് ശേഷം മഴയുള്ള കാലാവസ്ഥയായി മാറാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇതേ രീതിയില്‍ യുഎഇയിലെ ചില കിഴക്കന്‍ , തെക്കന്‍ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ കടലില്‍ മിതമായ രീതിയിലായിരിക്കും കാറ്റ് വീശുന്നത്.

Content Highlight: Temperatures in the UAE are expected to reach up to 49°C today, while forecasters predict a return of rainfall in parts of the country next week

dot image
To advertise here,contact us
dot image