ഫ്‌ളിപ്കാര്‍ട്ട് അംഗങ്ങള്‍ക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍ പ്ലാന്‍; വിപണി പിടിക്കാന്‍ ഇ-കൊമേഴ്‌സ് ഭീമന്‍

ഈ ആനുകൂല്യം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും

ഫ്‌ളിപ്കാര്‍ട്ട് അംഗങ്ങള്‍ക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍ പ്ലാന്‍; വിപണി പിടിക്കാന്‍ ഇ-കൊമേഴ്‌സ് ഭീമന്‍
dot image

നെറ്റ്ഫ്‌ലിക്‌സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഫ്‌ളിപ്കാര്‍ട്. ഒരു മാസത്തിനുള്ളില്‍ 299 രൂപയോ അതിലധികമോ വിലയുടെ നാല് ഓര്‍ഡറുകള്‍ ചെയ്താല്‍ ഇതുവഴി എല്ലാ മാസവും സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍ പ്ലാന്‍ ലഭിക്കും. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ലോയല്‍റ്റി അംഗങ്ങള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. ഈ ആനുകൂല്യം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.

പദ്ധതി പ്രകാരം, ഫ്‌ളിപ്കാര്‍ട്ട്, ഫ്‌ളിപ്കാര്‍ട്ട് ഗ്രോസറി, ഫ്‌ളിപ്കാര്‍ട്ട് മിനിറ്റ്‌സ് എന്നിവയിലൂടെയുള്ള വാങ്ങലുകള്‍ പരിഗണിക്കും. ഉപഭോക്താവ് നാലാമത്തെ ഓര്‍ഡര്‍ പൂര്‍ത്തിയാക്കിയാല്‍, അധിക പണമടയ്ക്കാതെ ഫ്‌ളിപ്കാര്‍ട്ട് ആപ്പിലൂടെ 30 ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് മൊബൈല്‍ പ്ലാന്‍ ലഭിക്കും. ഈ ആനുകൂല്യം ഓരോ മാസവും വീണ്ടും നേടുന്നതിനായി അതേ രീതിയിലുള്ള ഷോപ്പിങ് പൂര്‍ത്തിയാക്കണം.

നിലവില്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗമല്ലാത്ത ഉപഭോക്താക്കള്‍ക്ക്, 12 മാസത്തിനുള്ളില്‍ അധിക ചെലവില്ലാതെ 15 ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കിയാല്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗമാകാന്‍ അര്‍ഹത ലഭിക്കും. ഇന്ത്യയിലെ നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ ഇ-കൊമേഴ്സ് പങ്കാളിത്തമാണിതെന്ന് കമ്പനികള്‍ അറിയിച്ചു. ഒരു സാധാരണ ഷോപ്പിങിലൂടെ നെറ്റ്ഫ്‌ളിക്‌സ് ഡിസ്‌ക്കൗണ്ട് നേടാന്‍ കഴിയുന്നത് ഇതാദ്യമായാണ്.

പലരും മാസത്തില്‍ നാല് ഓര്‍ഡറുകള്‍ ചെയ്യുന്നത് സ്വാഭാവികമായ ഷോപ്പിങ് രീതിയായതിനാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറായിരിക്കുമെന്ന്
ഫ്‌ള്പ്കാര്‍ട്ടിന്റെ സിഎഫ്ഒയും സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്‌സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റുമായ രവി അയ്യര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥ മൂല്യം നല്‍കുന്ന അനുഭവങ്ങളിലേക്കാണ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ മാറുന്നത്. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.

Content HighlIghts: Flipkart Plus members can unlock a free 30-day Netflix Mobile Plan every month by completing four eligible orders of ₹299 or more, starting August 1

dot image
To advertise here,contact us
dot image