ഫ്‌ളാറ്റായി വിപണി; സെന്‍സെക്‌സ് 50 പോയിന്റിലധികം ഉയര്‍ന്നു, നിഫ്റ്റി 24,350ന് മുകളില്‍

നിഫ്റ്റി ഓട്ടോയും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയും മികച്ച പ്രകടനം കാഴ്ചവെച്ചു

ഫ്‌ളാറ്റായി വിപണി; സെന്‍സെക്‌സ് 50 പോയിന്റിലധികം ഉയര്‍ന്നു, നിഫ്റ്റി 24,350ന് മുകളില്‍
dot image

ആഗോള വിപണിയിലെ അനുകൂലമായ സാഹചര്യങ്ങള്‍ക്കിടയില്‍, വെള്ളിയാഴ്ചയും ഇന്ത്യന്‍ ഓഹരി വിപണി നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ്, നിഫ്റ്റി എന്നീ പ്രധാന സൂചികകള്‍ ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തിയത്.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 43.30 പോയിന്റ് (0.06%) ഉയര്‍ന്ന് 77,971.45ലും, നിഫ്റ്റി 50 33.55 പോയിന്റ് (0.14%) ഉയര്‍ന്ന് 24,350.70ലും വ്യാപാരം നടത്തി.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (ങ&ങ) എന്നിവയാണ് നിഫ്റ്റി 50 സൂചികയിലെ പ്രധാന നേട്ടക്കാരായ ഓഹരികള്‍.

ബ്രോഡര്‍ വിപണിയില്‍, നിഫ്റ്റി മിഡ്ക്യാപ് 0.32 ശതമാനവും നിഫ്റ്റി സ്‌മോള്‍ക്യാപ് 0.47 ശതമാനവും ഉയര്‍ന്ന് വ്യാപാരം നടത്തി.

മേഖലാ സൂചികകളില്‍, നിഫ്റ്റി ഐ.ടി. ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി എഫ്.എം.സി.ജിയും നിഫ്റ്റി മീഡിയയും താരതമ്യേന പിന്നിലായിരുന്നു. അതേസമയം, നിഫ്റ്റി ഓട്ടോയും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയും മികച്ച പ്രകടനം കാഴ്ചവെച്ചു.

Content Highlights: Nifty 50 and Sensex traded higher in early trade, driven by gains in financial services stocks, while Bajaj Finance, Bajaj Finserv, and Mahindra & Mahindra emerged as the top gainers

dot image
To advertise here,contact us
dot image