അസലായവളേ സൂപ്പര്‍ ട്രെന്‍ഡിങ്; പൃഥ്വിരാജിന്റെ നായികയായി മാളവിക ശര്‍മ്മ മലയാളത്തിലേക്ക്

ഓണത്തിന് വമ്പന്‍ റിലീസുമായി 'ഖലീഫ'

അസലായവളേ സൂപ്പര്‍ ട്രെന്‍ഡിങ്; പൃഥ്വിരാജിന്റെ നായികയായി മാളവിക ശര്‍മ്മ മലയാളത്തിലേക്ക്
dot image

വൈശാഖിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബഡ്ജറ്റ് ചിത്രം 'ഖലീഫ'യിലെ നായികയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ. തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ 'അസലായവളേ..' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് മാളവികയെ അണിയറ പ്രവത്തകര്‍ പരിചയപ്പെടുത്തിയത്.

ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനത്തിന്റെ വീഡിയോ നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ റിലിസ് ചെയ്തിരുന്നു. ജേക്‌സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ടില്‍ പിറന്ന ഗാനത്തിന് വരികള്‍ രചിച്ചത് മുത്തുവാണ്. സിദ് ശ്രീറാമും മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം 3 മില്യണിലധികം വ്യൂവ്‌സാണ് കരസ്ഥമാക്കിയത്. ഗാനം റീല്‍സുകളിലും വന്‍ ട്രെന്‍ഡിങ് ആയി തുടരുകയാണ്. പതിനായിരത്തോളം റീല്‍സുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങി കൂടാതെ സ്‌പോട്ടിഫൈയിലും ദിവസേന ഒരു ലക്ഷത്തിന് മുകളില്‍ വ്യൂസ് ലഭിക്കുന്നുണ്ട്. ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് ചിത്രം തിയറ്ററുകളിലെത്തും. ജിനു എബ്രഹാമിന്റെതാണ് തിരക്കഥ.

2018ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'നേല ടിക്കറ്റ്'ലൂടെയാണ് മാളവിക ശര്‍മ്മ അഭിനയ രംഗത്ത് ചുവട് വെക്കുന്നത്. അതിന് ശേഷം തമിഴ് ചിത്രം 'കോഫി വിത്ത് കാതല്‍'ലും 2024ല്‍ തെലുങ്ക് ആക്ഷന്‍ ഡ്രാമ 'ഹരോം ഹര'യിലും സുപ്രധാന വേഷങ്ങളിലെത്തി. 'ഖലീഫ' മാലവികയുടെ ആദ്യ മലയാള സിനിമയാണ്. അഭിനയത്രി എന്നതിന് പുറമെ മാളവിക ശര്‍മ്മ ഒരു അഭിഭാഷക കൂടിയാണ്.

'മാമ്പറയ്ക്കല്‍ ആമിര്‍ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'മാമ്പറയ്ക്കല്‍ അഹമ്മദ് അലി'യായ് അതിഥി വേഷത്തില്‍ മലയാളത്തിന്റെ ലെജന്‍ഡ് മോഹന്‍ലാലും എത്തുന്നു. ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് കുമാര്‍, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. പോക്കിരി രാജയ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടന്‍, ദുബായ്, കേരളം, നേപ്പാള്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ ആയാണ് ചിത്രീകരിച്ചത്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണ് ഖലീഫ.

ഛായാഗ്രഹണം - ജോമോന്‍ ടി ജോണ്‍, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റിംഗ് - ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - മോഹന്‍ദാസ്, ആക്ഷന്‍ - യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, ചേതന്‍ ഡിസൂസ, കോ ഡയറക്ടര്‍ - സുരേഷ് ദിവാകര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഷൈന്‍ വര്‍ഗീസ്, കോസ്റ്റ്യൂംസ് - മഷര്‍ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക് - ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ് - എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ് - ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍ - എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ് - പ്രശാന്ത് നായര്‍ (3ഡിഎസ്), പ്രൊമോഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് - വിപിന്‍ കുമാര്‍ പൊഫാറ്റിയോ, സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍, പിആര്‍ഒ - ശബരി.

Content Highlights: -Malavika Sharma makes her Malayalam debut as Prithviraj's heroine in Khalifa

dot image
To advertise here,contact us
dot image