ലൈഫ് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് എപ്പോള്‍? ഏതു പ്രായത്തിലാണ് അനുയോജ്യം? ഇന്‍ഷുറന്‍സ് തുക ഇങ്ങനെ കണക്കാക്കാം

പ്രായം കൂടുന്തോറും ജീവിതശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രീമിയം വര്‍ദ്ധിക്കാനോ അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടാനോ കാരണമായേക്കാം

ലൈഫ് ഇന്‍ഷുറന്‍സ് എടുക്കേണ്ടത് എപ്പോള്‍? ഏതു പ്രായത്തിലാണ് അനുയോജ്യം? ഇന്‍ഷുറന്‍സ് തുക ഇങ്ങനെ കണക്കാക്കാം
dot image

ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ജീവിതത്തിന്റെ മധ്യ കാലത്ത് മാത്രം ആലോചിക്കേണ്ട കാര്യമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇന്‍ഷുറന്‍സ് ഏറ്റവും ആവശ്യമില്ല എന്ന് തോന്നുന്ന സമയമാണ് അത് വാങ്ങാന്‍ ഏറ്റവും അനുയോജ്യമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാധാരണയായി ഒരാള്‍ സമ്പാദ്യവും കരിയറും തുടങ്ങുന്ന 20 കളാണ് ഇതിനായി ഏറ്റവും മികച്ച സമയം.

എന്തുകൊണ്ട് നേരത്തെ എടുക്കണം?

പ്രായം കൂടുന്തോറും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഉദാഹരണത്തിന്, 1 കോടി രൂപയുടെ ഒരു ടേം പ്ലാനിനായി 21 വയസുള്ള ഒരാള്‍ മാസം ഏകദേശം 531 രൂപ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍ ഇതേ വ്യക്തി 31 വയസ്സുവരെ കാത്തിരുന്നാല്‍ പ്രീമിയം ഏകദേശം 1,013 രൂപയായും, 41 വയസ്സില്‍ ഇത് 1,956 രൂപയായും വര്‍ദ്ധിക്കുന്നു. ഒരിക്കല്‍ നിശ്ചയിച്ച പ്രീമിയം പോളിസി കാലാവധിയിലുടനീളം മാറ്റമില്ലാതെ തുടരുന്നതിനാല്‍ നേരത്തെ വാങ്ങുന്നത് ഗുണം ചെയ്യും. 20 കളിലും 30 കളിലും ഉള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കുറവായതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ എളുപ്പത്തില്‍ പോളിസികള്‍ അനുവദിക്കും. പ്രായം കൂടുന്തോറും ജീവിതശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രീമിയം വര്‍ദ്ധിക്കാനോ അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടാനോ കാരണമായേക്കാം.

എത്ര തുകയുടെ ഇന്‍ഷുറന്‍സ് വേണം?

നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 10 മുതല്‍ 15 ഇരട്ടി വരെയുള്ള കവറേജ് എടുക്കുന്നതാണ് ഉചിതം. പൂര്‍ണമായ സാമ്പത്തിക സുരക്ഷയാണ് ലക്ഷ്യമെങ്കില്‍ കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ കവറേജ് നല്‍കുന്ന ടേം ഇന്‍ഷുറന്‍സ് പ്ലാനുകളാണ് ഏറ്റവും അനുയോജ്യം. നിലവില്‍ ആശ്രിതര്‍ ഇല്ലെങ്കില്‍ പോലും ഭാവിയിലെ ആവശ്യങ്ങളായ വിവാഹം, മാതാപിതാക്കളുടെ സംരക്ഷണം, ഭവന വായ്പ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ക്കായി കുറഞ്ഞ നിരക്കില്‍ സുരക്ഷ മുന്‍കൂട്ടി ഉറപ്പാക്കാന്‍ നേരത്തെ പോളിസി എടുക്കുന്നത് സഹായകരമാകും. സുരക്ഷിതമായ ഒരു ഭാവി പ്ലാന്‍ ചെയ്യാന്‍ നിങ്ങളുടെ ആദ്യത്തെ സമ്പാദ്യ സമയത്ത് തന്നെ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് നല്ലത്.

Content Highlights: Buying life insurance in your 20s can help secure lower premiums, easier policy approval, and long-term financial protection

dot image
To advertise here,contact us
dot image