

തുടര്‍ച്ചയായി ആറാം വര്‍ഷവും ശമ്പളം സ്വീകരിക്കാതെ മുകേഷ് അംബാനി. കോവിഡ് കാലത്താണ് അദ്ദേഹം ശമ്പളം വേണ്ടെന്നു വച്ചത്. അതിപ്പോഴും തുടരുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ മുകേഷ് അംബാനി കഴിഞ്ഞ ആറ് വര്‍ഷങ്ങളായി കമ്പനിയുടെ ലാഭവിഹിതം മാത്രമാണ് കൈപ്പറ്റുന്നത്.
2020ല്‍ മുകേഷ് അംബാനി ശമ്പളമായി സ്വീകരിച്ചത് 15 കോടി രൂപയായിരുന്നു. 11 വര്‍ഷത്തോളം ഇതായിരുന്നു മുകേഷ് അംബാനിയുടെ ശമ്പളം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തന്റെ സ്ഥാനത്തിന് റിലയന്‍സില്‍ നിന്ന് അലവന്‍സുകളോ, ആനുകൂല്യങ്ങളോ, വിരമിക്കല്‍ ആനുകൂല്യങ്ങളോ, കമ്മീഷനോ, സ്റ്റോക്ക് ഓപ്ഷനുകളോ ഒന്നും തന്നെ അംബാനിക്ക് ലഭ്യമായിട്ടില്ല. എന്നാല്‍ ബിസിനസ്സ് യാത്രയിലെ ചെലവുകള്‍ക്കായി റീഇംബേഴ്സ്മെന്റിന് അര്‍ഹതയുണ്ട്. കൂടാതെ മുകേഷ് അംബാനിയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് പണം മുടക്കും.
അതേസമയം മുകേഷ് അംബാനി, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇത്തവണ റെക്കോര്‍ഡ് ലാഭം നേടി. 2026 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി ചരിത്രപ്രധാനമായ വിദേശ ധനസമാഹരണ കരാറുകള്‍ നേടിയതായി കമ്പനി അറിയിച്ചു. താരിഫ് അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കറന്‍സി-ബോണ്ട് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ എന്നിവ കാരണം മുന്‍ സാമ്പത്തിക വര്‍ഷം, വിപണി സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതായിരുന്നു. എങ്കിലും റിലയന്‍സിന് വിവിധ കറന്‍സികളിലും ധനസമാഹരണ മാര്‍ഗങ്ങളിലുമായി ദീര്‍ഘകാല വായ്പകള്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
റിലയന്‍സ് ഏകദേശം 91.9 ബില്യണ്‍ ജാപ്പനീസ് യെന്‍ (ഏകദേശം 625 മില്യണ്‍ ഡോളര്‍) മൂല്യമുള്ള സാമുറായ് ലോണ്‍ നേടിയത് പ്രധാന ഇടപാടുകളില്‍ ഒന്നായി മാറി. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് നേടിയതില്‍ ഏറ്റവും വലിയ സാമുറായ് ലോണാണിത്. ജാപ്പനീസ് ഇതര കമ്പനികള്‍ ടോക്കിയോയില്‍ ഇഷ്യൂ ചെയ്യുന്ന യെന്‍ മൂല്യമുള്ള ബോണ്ടാണ് സമുറായി ബോണ്ട്.
Content Highlights: Reliance Industries achieved record profits in FY26 while Mukesh Ambani continued to forgo his salary for the sixth consecutive year