ഇത് ആ പഴയ BSNL അല്ല! 2 വർഷത്തിനിടെ വരുമാനം കുതിച്ചുയർന്നുവെന്ന് കേന്ദ്രമന്ത്രി; നെറ്റ്‌വർക്കും സൂപ്പർ

കമ്പനിയുടെ പ്രധാന പ്രവർത്തന ലാഭവും കുതിച്ചുയർന്നതായും മന്ത്രി പറഞ്ഞു

ഇത് ആ പഴയ BSNL അല്ല! 2 വർഷത്തിനിടെ വരുമാനം കുതിച്ചുയർന്നുവെന്ന് കേന്ദ്രമന്ത്രി; നെറ്റ്‌വർക്കും സൂപ്പർ
dot image

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വരുമാനം രണ്ട് വർഷം കൊണ്ട് വലിയ തോതില്‍ വർധിച്ചതായി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിയായ ചന്ദ്രശേഖർ പെമ്മസനിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷം കൊണ്ട് 25% വളർച്ചയാണ് ബിഎസ്എൻഎൽ കൈവരിച്ചത് എന്നും 21000 കോടിയിൽ നിന്ന് 25000 കൂടിയായി വരുമാനം ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.

കമ്പനിയുടെ പ്രധാന പ്രവർത്തന ലാഭവും കുതിച്ചുയർന്നതായി മന്ത്രി പറഞ്ഞു. 50 കോടിയിൽ നിന്ന് 7000 കോടിയായാണ് ലാഭം കുതിച്ചുയർന്നത്. കേന്ദ്രത്തിന്റെ പുനരുജ്ജീവന പാക്കേജുകളാണ് ഈ വിജയങ്ങൾക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും കണക്ടിവിറ്റി എത്തിത്തുടങ്ങി. ഓരോ സർക്കിൾ, സംസ്ഥാന തലത്തിലും പ്രത്യേക ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ് സർക്കാർ ഇതിനായി പ്രവർത്തിച്ചത്. ഈ പ്രവർത്തനങ്ങളെയെല്ലാം കൃത്യമായി സർക്കാർ നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

4G സാങ്കേതികവിദ്യ വിപുലീകരണത്തിലും ബിഎസ്എൻഎൽ ഏറെ മുന്നേറിയെന്നും മന്ത്രി പറഞ്ഞു. ഒരു വർഷം കൊണ്ട് ഒരു ലക്ഷം 4G ടവറുകളാണ് സ്ഥാപിച്ചത്. ഇത്രയും ആഴത്തിലുള്ള തദ്ദേശീയ 4G സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി സമൂഹം താമസിക്കുന്ന മേഖലകളിൽ അടക്കം ബിഎസ്എൻഎൽ കണക്ടിവിറ്റി ലഭ്യമാക്കിത്തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. സാങ്കേതികവും-വാണിജ്യപരവുമായ വെല്ലുവിളികൾ, ദുഷ്‌കരമായ ഭൂപ്രകൃതി, നക്സൽ ഭീഷണി എന്നിവ കാരണം മുമ്പ് 35000 ഗ്രാമങ്ങൾക്ക് കണക്റ്റിവിറ്റി ഇല്ലായിരുന്നു. എന്നാൽ നിലവിൽ 25000 ഗ്രാമങ്ങൾക് കണക്ടിവിറ്റി നൽകിയെന്നും 10000 ഗ്രാമങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: The Central Government has announced significant growth for public sector telecom company BSNL over the past two years. Union Minister Chandrasekhar Pemmasani stated that BSNL achieved a 25% increase in growth, while its revenue rose from ₹21,000 crore to ₹25,000 crore

dot image
To advertise here,contact us
dot image