നെറ്റ്ഫളിക്‌സുമായുള്ള കരാര്‍ തീര്‍ന്നു; ബന്ധം തകരുന്നു? മേഗന്‍ മര്‍ക്കലിനെ അണ്‍ഫോളോ ചെയ്ത് സിഇഒ

പ്രതീക്ഷിച്ച ഗുണനിലവാരമുള്ള പരിപാടികള്‍ ദമ്പതികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന പരാതി നെറ്റ്ഫ്‌ളിക്‌സ് മാനേജ്മെന്റിന് നേരത്തെ തന്നെയുണ്ടായിരുന്നു.

നെറ്റ്ഫളിക്‌സുമായുള്ള കരാര്‍ തീര്‍ന്നു; ബന്ധം തകരുന്നു? മേഗന്‍ മര്‍ക്കലിനെ അണ്‍ഫോളോ ചെയ്ത് സിഇഒ
dot image

മേഗന്‍ മര്‍ക്കലിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് നെറ്റ്ഫ്‌ളിക്‌സ് തലവന്‍ ടെഡ് സറാന്‍ഡോസ്. ഇത് വെറുമൊരു അണ്‍ഫോളോ ചെയ്യലല്ല, മറിച്ച് നെറ്റ്ഫ്‌ളിക്‌സും മേഗന്‍ മര്‍ക്കല്‍- പ്രിന്‍സ് ഹാരി ദമ്പതികളും തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിച്ചുവെന്നതിന്റെ സൂചനയാണെന്ന് സിനിമാലോകം ചൂണ്ടിക്കാട്ടുന്നു.

megan markle

കോടികള്‍ വെള്ളത്തില്‍

നൂറു ദശലക്ഷം ഡോളറിന്റെ ബൃഹത്തായ കരാറിലായിരുന്നു മേഗനും ഹാരിയും നെറ്റ്ഫ്‌ളിക്‌സുമായി ഒപ്പിട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച ഗുണനിലവാരമുള്ള പരിപാടികള്‍ ദമ്പതികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന പരാതി നെറ്റ്ഫ്‌ളിക്‌സ് മാനേജ്മെന്റിന് നേരത്തെ തന്നെയുണ്ടായിരുന്നു. സ്‌പോട്ടിഫൈ നേരത്തെ തന്നെ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെറ്റ്ഫ്‌ളിക്‌സ് ബോസിന്റെ ഈ നാടകീയ നീക്കം.

പഴയ പ്രതാപം മങ്ങുന്നു

തങ്ങളുടെ ജീവിതകഥ പറഞ്ഞ ഡോക്യുമെന്ററിയിലൂടെ തുടക്കത്തില്‍ വലിയ ശ്രദ്ധ നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വന്ന പ്രോജക്ടുകള്‍ ഒന്നൊന്നായി പാളിപ്പോയി. മേഗന്റെ പുതിയ ബ്രാന്‍ഡ് സംരംഭമായ 'അമേരിക്കന്‍ റിവിയേറ ഓര്‍ച്ചാര്‍ഡിന്' വിചാരിച്ചത്ര പിന്തുണ ലഭിക്കാത്തതും തിരിച്ചടിയായി. പ്രമുഖ താരങ്ങളും നിര്‍മ്മാതാക്കളും ഇപ്പോള്‍ മേഗനില്‍ നിന്ന് അകലം പാലിക്കുകയാണെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

നെറ്റ്ഫ്‌ലിക്‌സുമായുള്ള കരാര്‍ ഉടന്‍ അവസാനിക്കാനിരിക്കെ, പുതിയ പാര്‍ട്ണര്‍മാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ദമ്പതികള്‍. എന്നാല്‍ വമ്പന്‍ കമ്പനികള്‍ ഓരോന്നായി കൈവിടുന്നത് മേഗന്റെയും ഹാരിയുടെയും ഭാവി പദ്ധതികളെ അവതാളത്തിലാക്കിയേക്കാം. കോടികളുടെ കരാറുകള്‍ സ്വപ്നം കണ്ടിരുന്ന ഇവര്‍ക്ക് ഇത് വലിയൊരു ആഘാതം തന്നെയാണ്.

Content Highlights: Meghan Markle and Prince Harry’s partnership with Netflix appears to be ending as CEO Ted Sarandos unfollows Meghan amid concerns over underwhelming content despite their $100 million deal

dot image
To advertise here,contact us
dot image