ഇനി ഒറ്റ ക്ലിക്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിലൂടെയും പിഎഫ് അടയ്ക്കാം; സേവനം സൈബർനെറ്റ് വഴി

മുമ്പ് ഇപിഎഫ്ഒ പണമടയ്ക്കാൻ പരിമിതമായ ബാങ്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിനെയും ഇതിനായി സർക്കാർ അംഗീകരിച്ചു

ഇനി ഒറ്റ ക്ലിക്കിൽ  സൗത്ത് ഇന്ത്യൻ ബാങ്കിലൂടെയും പിഎഫ് അടയ്ക്കാം; സേവനം സൈബർനെറ്റ് വഴി
dot image

ജീവനക്കാരുടെ പി.എഫ് കൃത്യസമയത്ത് അടയ്ക്കാൻ ബാങ്കുകൾ മാറി മാറി കയറിയിറങ്ങുന്ന കാലം കഴിയുന്നു. ഡിജിറ്റൽ ബാങ്കിംഗിൽ വിപ്ലവകരമായ മാറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ 'സൈബർനെറ്റ്' വഴി നേരിട്ട് ഇപിഎഫ്ഒ പേയ്‌മെന്റുകൾ നടത്താനുള്ള സൗകര്യമാണ് ബാങ്ക് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

south indina bank

ബിസിനസ്സ് ഉടമകൾക്കും സ്ഥാപനങ്ങൾക്കും ഒരേസമയം സമയലാഭവും സുരക്ഷയും ഉറപ്പാക്കുന്ന ഈ പുതിയ നീക്കം വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. ഇനി മുതൽ ഒരു ക്ലിക്കിലൂടെ പി.എഫ് വിഹിതവും കുടിശ്ശികയും വീട്ടിലിരുന്ന് തന്നെ അടച്ചുതീർക്കാം.

epfo payment

സർക്കാർ അംഗീകാരം

മുമ്പ് ഇപിഎഫ്ഒ പണമടയ്ക്കാൻ പരിമിതമായ ബാങ്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിനെയും ഇതിനായി സർക്കാർ അംഗീകരിച്ചു. അതായത്, ഈ ബാങ്കിൽ അക്കൗണ്ടുള്ള ബിസിനസ്സുകാർക്കും സ്ഥാപനങ്ങൾക്കും ഇനി മുതൽ ബാങ്കിൽ പോകാതെ തന്നെ ഓൺലൈനായി പി.എഫ് തുക അടച്ചുതീർക്കാം.

തൊഴിലുടമകൾക്ക് ഗുണങ്ങൾ

ബാങ്കിന്റെ 'സൈബർനെറ്റ്' എന്ന ഇന്റർനെറ്റ് ബാങ്കിംഗ് വഴി നേരിട്ട് പണമടയ്ക്കാം. പി.എഫ് വിഹിതം, കുടിശ്ശിക, മറ്റ് ചാർജുകൾ എന്നിവയെല്ലാം ഇപിഎഫ്ഒ പോർട്ടലിലൂടെ തന്നെ ക്ലിയർ ചെയ്യാം. ഇടപാടുകൾ പെട്ടെന്ന് പൂർത്തിയാകുകയും കൃത്യമായ റെക്കോർഡുകൾ ലഭിക്കുകയും ചെയ്യും.

EPF

നിങ്ങൾ ഒരു സ്ഥാപനം നടത്തുന്ന ആളാണെന്നും നിങ്ങൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും കരുതുക. നിങ്ങളുടെ ജീവനക്കാരുടെ പി.എഫ് അടയ്ക്കാൻ ഇനി മറ്റ് ബാങ്കുകളെ ആശ്രയിക്കേണ്ടതില്ല. ബാങ്കിന്റെ വെബ്സൈറ്റ് വഴി തന്നെ വളരെ വേഗത്തിൽ ഈ ഇടപാട് പൂർത്തിയാക്കാം.

Content Highlights : South Indian Bank join hands with EPFO to launch EPF payment services through SIBerNet

dot image
To advertise here,contact us
dot image