ഒറ്റയടിക്ക് കൂടിയത് 1,280 രൂപ! ഇന്നത്തെ സ്വർണവില അറിയാം

ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ഇടിവിന് പിന്നാലെയാണ് ഇന്ന് സ്വർണവില വീണ്ടും ഉയർന്നത്

ഒറ്റയടിക്ക് കൂടിയത് 1,280 രൂപ! ഇന്നത്തെ സ്വർണവില അറിയാം
gold
dot image

തുടർച്ചയായ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ, ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ഇടിവിന് പിന്നാലെയാണ് ഇന്ന് സ്വർണവില വീണ്ടും ഉയർന്നത്. 22 കാരറ്റ് സ്വർണം പവന് 1,280 രൂപ വർധിച്ച് 92,800 രൂപയിലെത്തി. ഗ്രാമിന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11,600 രൂപയായി.

ഇന്നലെ (നവംബർ 26) രാവിലെ ഗ്രാമിന് 11,540 രൂപയും (പവന് 92,320 രൂപ), ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞ് ഗ്രാമിന് 11,440 രൂപയുമായിരുന്നു (പവന് 91,520 രൂപ). ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 25-ന് ഉച്ചയ്ക്ക് ശേഷമായിരുന്നു. അന്ന് ഗ്രാമിന് 11,300 രൂപയും പവന് 90,400 രൂപയുമായിരുന്നു വില. നവംബർ 5, 6 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 13,385 രൂപയാണ് (പവന് 1,07,080 രൂപ) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 165 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കിലോഗ്രാമിന് 100 രൂപ കുറഞ്ഞ് 1,64,900 രൂപയായി.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമായത്. വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത വർധനവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഉപഭോക്താക്കൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

Content Highlights: Kerala gold prices witnessed a sharp recovery after the previous day's decline.22-carat gold price increased by ₹1,280 per sovereign (8 grams), reaching ₹92,800.

dot image
To advertise here,contact us
dot image