കേരള ലോട്ടറി അടിമുടി മാറുന്നു: ഇനി കൂടുതൽ ഭാഗ്യം! വില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടാൻ സർക്കാർ

രണ്ടുമാസത്തിനകം കൂട്ടിയ സമ്മാനങ്ങളുടെയും ഏജന്റ് കമ്മീഷനിന്റെയും രൂപരേഖയാകും

കേരള ലോട്ടറി അടിമുടി മാറുന്നു: ഇനി കൂടുതൽ ഭാഗ്യം! വില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടാൻ സർക്കാർ
dot image

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടം സർക്കാർ തീരുമാനം. ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കാനും തീരുമാനമുണ്ട്. ഏജന്റുമാരുടെ സംഘടനകളും തൊഴിലാളികളും ഉയർത്തിയ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. രണ്ടുമാസത്തിനകം കൂട്ടിയ സമ്മാനങ്ങളുടെയും ഏജന്റ് കമ്മീഷനിന്റെയും രൂപരേഖയാകും. നേരത്തെ ലോട്ടറി ഏജന്റുമാരുടെ സമ്മാനത്തുക 12 ശതമാനമായിരുന്നു. എന്നാൽ ലോട്ടറിയുടെ ജിഎസ്ടി നിരക്ക് 40 ശതമാനമായി ഉയർത്തിയതോടെ കമ്മീഷൻ തുക 10 രൂപയാക്കി കുറച്ചിരുന്നു. ഇതോടെ പ്രധാന ഏജന്റുമാരിൽ നിന്ന് ടിക്കറ്റുകൾ വാങ്ങിവിൽക്കുന്ന ചെറിയ തൊഴിലാളികൾക്ക്, ടിക്കറ്റ് വിറ്റാൽ കിട്ടുന്ന പണം 6 രൂപയായി കുറഞ്ഞു. ഇതിൽ മാറ്റം വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് സർക്കാർ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

ലോട്ടറിയിലെ ഘടനാമാറ്റങ്ങളെക്കുറിച്ച് സർക്കാരിന് നിരവധി ശുപാർശകൾ ലഭിച്ചിട്ടുണ്ട്. ലോട്ടറിവില ഉയർത്താതെ, അച്ചടിക്കുന്ന ടിക്കറ്റുകളുട എണ്ണം വർധിപ്പിച്ച്, സമ്മാനങ്ങളുടെ എണ്ണവും കൂട്ടാനാണ് സർക്കാരിന്റെ ഒരു പദ്ധതി. ഒരു ലോട്ടറിയുടെ നറുക്കെടുപ്പിലേക്ക് നിലവിൽ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. സീരിയലുകളുടെ എണ്ണം കൂട്ടി ടിക്കറ്റുകളുടെ എണ്ണവും കൂടാനാണ് ആലോചിക്കുന്നത്. ഒമ്പത് ലക്ഷം ടിക്കറ്റുകൾ അധികമായി അച്ചടിക്കാമെന്ന് സർക്കാരിന് നിർദ്ദേശം ഉണ്ട്. ഇതാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്.

നിർദേശം നടപ്പിൽ വരുത്താൻ ലോട്ടറി അച്ചടിക്കാനും മാറ്റ് ഇടപാടുകൾക്കുമായി ഉപയോഗിക്കുന്ന മെഷീനുകളിലും നറുക്കെടുപ്പ് രീതികളിലും മാറ്റം വരുത്തണം. അടുത്ത മാസങ്ങളിലേക്കുള്ള ലോട്ടറികൾ എല്ലാം നിലവിൽ അച്ചടിച്ചുകഴിഞ്ഞു. ഇവ വിറ്റുതീരുമ്പോഴേക്കും പുതിയ ഘടന തയ്യാറാക്കും.

Content Highlights: The Kerala government has decided to increase the number of prizes in lottery tickets and raise the commission paid to lottery agents. The decision follows demands raised by lottery agents’ organisations and workers. The move is expected to provide additional benefits to agents and participants in the state lottery sector.

dot image
To advertise here,contact us
dot image