

ന്യൂഡൽഹി: രാജ്യത്ത് ഏഴര വര്‍ഷത്തിനിടെ സെപ്റ്റിക് ടാങ്ക് ഉള്‍പ്പടെയുള്ള മാലിന്യ ടാങ്കുകള്‍ വ്യത്തിയാക്കുന്നതിനിടെ ഏകദേശം 500 ശുചീകരണ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2019 മുതലുള്ള കണക്കുക്കളാണ് ഇത്. പക്ഷെ രേഖാമൂലം ഈ മരണങ്ങളൊന്നും സെപ്റ്റിക് ടാങ്കുകള്‍ വ്യത്തിയാക്കുന്നതിനിടെ സംഭവിച്ചതാണെന്നില്ല. വിവരങ്ങള്‍ ഔദ്യോഗിക രേഖകളില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
പക്ഷെ 2019 ജനുവരി 1 നും 2026 ജൂണ്‍ 30 നും ഇടയില്‍ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 498 തൊഴിലാളികള്‍ മരിച്ചതായി ലോക്‌സഭയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കണക്കുകളുള്ളത്. സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്തേവാലെയാണ് ഈ കണക്കുകള്‍ നല്‍കിയത്.
2019 ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ വര്‍ഷം 132 തൊഴിലാളികള്‍ മരിച്ചു. 2020 ല്‍ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
2021ല്‍ 62 മരണങ്ങളും 2022 ല്‍ 88 മരണങ്ങളും രേഖപ്പെടുത്തി. 2023ല്‍ 65 മരണങ്ങള്‍, 2024 ല്‍ 54 മരണങ്ങള്‍, 2025 ല്‍ 47 മരണങ്ങള്‍ എന്നിങ്ങനെ റിപ്പോര്‍ട്ട് ചെയ്തു. 2026 ലെ ആദ്യ ആറ് മാസങ്ങളില്‍ പതിനാറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 498 ആയി.
ഇത്രയും കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പറയുന്നത് മാലിന്യ ടാങ്കുകള്‍ വ്യത്തിയാക്കുന്നതിനിടെയോ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയോ രാജ്യത്ത് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് നല്‍കിയ രേഖകളില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളെല്ലാം സ്വമേധയാ ഏറ്റെടുത്ത ജോലിക്കിടെ ഉണ്ടായതാണെന്നും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെയാണ് ഈ പ്രവർത്തികള്‍ നടന്നിരിക്കുന്നതെന്നുമാണ് ഇതിന് കേന്ദ്രസര്‍ക്കാര്‍ നല്‍ക്കുന്ന വിശദീകരണം.
Content Highlights: Official data reveals that 498 people lost their lives while cleaning septic tanks across India since 2019, highlighting ongoing safety concerns.