അയോധ്യയിലെ 900 കിലോ വെള്ളി പരിശോധിക്കാനും ഉരുക്കാനുമായി ഹൈദരാബാദിലേക്ക് അയച്ചു, ചെലവഴിച്ചത് 20 ലക്ഷം; പരിശോധന

ക്ഷേത്രസമുച്ചയത്തില്‍ വിലപിടിപ്പുള്ളതും അമൂല്യവുമായ ആഭരണങ്ങള്‍ സംഭാവനയായി നിക്ഷേപിക്കാനും റസീറ്റുകള്‍ കൈമാറാനും പ്രത്യേക സംവിധാനം ഒരുക്കണമെന്ന ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്

അയോധ്യയിലെ 900 കിലോ വെള്ളി പരിശോധിക്കാനും ഉരുക്കാനുമായി ഹൈദരാബാദിലേക്ക് അയച്ചു, ചെലവഴിച്ചത് 20 ലക്ഷം; പരിശോധന
dot image

അയോധ്യ: അയോധ്യരാമക്ഷേത്രത്തിലെ വെള്ളിശേഖരം പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ചതിലും പൊലീസ് പരിശോധന. വിവിധ രൂപത്തിലുള്ള 900 കിലോ വെള്ളിയാണ് സെക്യൂറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എത്തിച്ചത്. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചുവെന്നാണ് വിവരം. ഇത്തരത്തില്‍ സ്വര്‍ണവും പരിശോധിച്ചോയെന്ന് വിലയിരുത്തും.

വലിയ അളവില്‍ വെള്ളി ഹൈദരാബാദിലേക്ക് എത്തിക്കാന്‍ ഒരു ലക്ഷം ചെലവഴിച്ചതുള്‍പ്പെടെ ലോഹത്തിന്റെ പരിശുദ്ധി പരിശോധിച്ച് കട്ടികളാക്കി രൂപമാറ്റംവരുത്താന്‍ 20ലക്ഷം രൂപ ചെലവായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2024 നവംബറിലും 2025 മാര്‍ച്ചിലും ചേര്‍ന്ന ട്രസ്റ്റ് യോഗത്തില്‍ പ്രധാന ക്ഷേത്രസമുച്ചയത്തില്‍ വിലപിടിപ്പുള്ളതും അമൂല്യവുമായ ആഭരണങ്ങള്‍ സംഭാവനയായി നിക്ഷേപിക്കാനും റസീറ്റുകള്‍ കൈമാറാനും പ്രത്യേക സംവിധാനം ഒരുക്കണമെന്ന ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച ചേരാനിരിക്കുന്ന യോഗത്തില്‍ സമാന ആവശ്യം ചില ട്രസ്റ്റ് അംഗങ്ങള്‍ ഉന്നയിച്ചേക്കും. ഭക്തരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിനായി സംഭാവന എണ്ണിതിട്ടപ്പെടുത്തുന്നതിനും നിക്ഷേപത്തിനും സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെടും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

ഒന്നരമാസം മുമ്പ് അയോധ്യയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സുരക്ഷാ റിവ്യൂ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മറ്റുസ്ഥലങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും കൗണ്ടിംഗ് റൂമില്‍ ഒരു സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥനെ മാത്രമായിരുന്നു നിയോഗിച്ചതെന്നുമാത്രമല്ല എക്‌സ്‌റേ മെഷീനും ഉണ്ടായിരുന്നില്ല.

Content Highlights: ayodhya ramtemple donation 900 kg of silver sent to Hyderabad for purity testing

dot image
To advertise here,contact us
dot image