2014 മുതല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 843 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം;169% വര്‍ധന

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നിട്ടും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 94.53 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വിദേശ നിക്ഷേപം നേടി

2014 മുതല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് 843 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം;169% വര്‍ധന
dot image

കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയത് 843 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം. 2014-15 മുതല്‍ 2025-26 വരെയുള്ള കാലയളവിലെ കണക്കുകളാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തു വിട്ടത്. ഇത് അതിനു മുമ്പുള്ള 12 വര്‍ഷത്തെ അപേക്ഷിച്ച് 169 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നിട്ടും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 94.53 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് FDI നേടി. ഇതില്‍ 90 ശതമാനത്തിലധികം ഇക്വിറ്റി നിക്ഷേപങ്ങളും ഓട്ടോമാറ്റിക് റൂട്ട് വഴിയാണ് ലഭിച്ചത്.

മേക്ക് ഇന്‍ ഇന്ത്യയും PLI പദ്ധതികളും നിര്‍ണായകമായി

മേക്ക് ഇന്‍ ഇന്ത്യ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റിവ് (PLI) പദ്ധതികള്‍ നിക്ഷേപങ്ങളെ ഉല്‍പാദന ശക്തിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. 14 മേഖലകളിലായി നടപ്പാക്കിയ PLI പദ്ധതികള്‍ വഴി 2.40 ലക്ഷം കോടി നിക്ഷേപം ആകര്‍ഷിച്ചു. 22.66 ലക്ഷം കോടി മൂല്യമുള്ള ഉല്‍പാദനം നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കയറ്റുമതിയിലും രാജ്യം അഭിവൃദ്ധി നേടി. 15.20 ലക്ഷം കോടിയിലധികം കയറ്റുമതി ഇന്ത്യ നേടി. വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായില രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചത് യുവാക്കള്‍ക്ക് ഗുണം ചെയ്തു. 14 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു.

ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ മുന്നേറ്റം

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ നിരവധി ആഗോള പ്രതിസന്ധികളെ വിജയകരമായി മറികടന്നതായും നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതായും വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ 99.2 ശതമാനവും രാജ്യത്തിനകത്ത് തന്നെ നിര്‍മ്മിക്കപ്പെടുന്നു. അതുപോലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ 191 ബള്‍ക്ക് ഫാര്‍മ ഡ്രഗുകളുടെ ആഭ്യന്തര ഉല്‍പാദനത്തിലൂടെ ഇറക്കുമതി ആശ്രയം ഗണ്യമായി കുറയ്ക്കാനും സാധിച്ചു.

ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള നിയമ-നിയന്ത്രണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത് വഴി കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കാന്‍ 12 വര്‍ഷം കൊണ്ട് കഴിഞ്ഞുവെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

Content Highlights: India attracted a record $843 billion in FDI between 2014-15 and 2025-26, a 169% increase over the previous 12-year period, while its startup ecosystem expanded to over 2.35 lakh recognised startups, creating nearly 24 lakh jobs nationwide

dot image
To advertise here,contact us
dot image