ജോ റൂട്ടിനെ വെട്ടി ബ്രൂക്ക് ഒന്നാമത്, നേട്ടമുണ്ടാക്കി ഗില്ലും; ICC ടെസ്റ്റ് റാങ്കിങ് പുറത്ത്

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടം. ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റിലെ മോശം പ്രകടനമാണ് റൂട്ടിന് തിരിച്ചടിയായത്

ജോ റൂട്ടിനെ വെട്ടി ബ്രൂക്ക് ഒന്നാമത്, നേട്ടമുണ്ടാക്കി ഗില്ലും; ICC ടെസ്റ്റ് റാങ്കിങ് പുറത്ത്
dot image

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടം. ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റിലെ മോശം പ്രകടനമാണ് റൂട്ടിന് തിരിച്ചടിയായത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലായി യഥാക്രമം 1, 8 എന്നിങ്ങനെ മാത്രമാണ് റൂട്ടിന് നേടാനായത്. ഇതോടെ രണ്ട് സ്ഥാനങ്ങൾ പിന്നോട്ട് പോയ റൂട്ട് 851 റേറ്റിങ് പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് വീണു. റൂട്ട് വീണെങ്കിലും മറ്റൊരു ഇംഗ്ലണ്ട് തരാം തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ക്യാപ്റ്റൻ കൂടിയായ ഹാരി ബ്രൂക്ക് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

ലോർഡ്സ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ 56 റൺസോടെ ബ്രൂക്ക് തിളങ്ങിയിരുന്നു. 869 റേറ്റിങ് പോയിന്‍റോടെയാണ് ബ്രൂക്ക് ഒന്നാമതെത്തിയത്. 853 പോയിന്‍റുള്ള ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് റാങ്കിങ്ങിൽ രണ്ടാമത്. ഇന്ത്യൻ താരങ്ങളില്‍ ശുഭ്മാന്‍ ഗില്ലാണ് നേടാമുടിനാക്കിയത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ശുഭ്മൻ ഗിൽ (126), റാങ്കിങ്ങിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.

743 റേറ്റിംഗ് പോയിന്‍റുള്ള ഗില്ലാണ് നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർഅഫ്ഗാനെതിരെ ആദ്യ ഇന്നിങ്സിൽ 24 റൺസ് മാത്രം നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഒരു സ്ഥാനം പിന്നോട്ട് പോയി ഒമ്പതാം സ്ഥാനത്തായി. ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് ഒന്നാമത്. 870 റേറ്റിംഗ് പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ബുംറക്ക് പിന്നിലായി 838 റേറ്റിംഗ് പോയിന്‍റുള്ള ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാമത്.

Content highlight: ICC Test Ranking Update: Harry Brook and Shubman Gill

dot image
To advertise here,contact us
dot image