ട്രംപിന്റെ പുതിയ മുന്നറിയിപ്പിന് പിന്നാലെ കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില; സ്ഥിതി സങ്കീര്‍ണമെന്ന് UAE

ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില കുതിച്ചുയര്‍ന്നു. ഒരു ബാരലിന് 94.36 ഡോളറിലെത്തി

ട്രംപിന്റെ പുതിയ മുന്നറിയിപ്പിന് പിന്നാലെ കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില; സ്ഥിതി സങ്കീര്‍ണമെന്ന് UAE
dot image

ഇറാനെതിരായ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്നറിയിപ്പ് നല്‍കിയതോടെ അമേരിക്കന്‍ വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു.

ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില കുതിച്ചുയര്‍ന്നു. ഒരു ബാരലിന് 3.60 ഡോളര്‍ ഉയര്‍ന്ന് ദിവസത്തെ ഉയര്‍ന്ന നിരക്കായ 94.36 ഡോളറിലെത്തി. അതേസമയം, WTI ക്രൂഡ് ഫ്യൂച്ചേഴ്‌സ് ഒരു ബാരലിന് 4 ഡോളര്‍ ഉയര്‍ന്ന് 91.38 ഡോളറിലെത്തി.

Also Read:

ഇറാന്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ''വളരെ വൈകുകയാണ്'' എന്നും ''ഉടനെ അതിന്റെ വില നല്‍കേണ്ടിവരും'' എന്നും ട്രംപ് പ്രസ്താവന നടത്തി.
അതേസമയം, അമേരിക്കയുമായി കരാറില്‍ ഒപ്പുവെക്കാന്‍ ടെഹ്‌റാനോട് ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.

അമേരിക്ക ഇറാനില്‍ നിന്ന് എണ്ണ എടുത്തുകൊണ്ടിരിക്കുകയാണെന്നും ട്രംപ് വെളിപ്പെടുത്തി. ചെറിയ ഇടവേളയ്ക്കുശേഷം മേഖലയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായി. ടെഹ്‌റാനാണ് ഒരു അമേരിക്കന്‍ ആക്രമണ ഹെലികോപ്റ്റര്‍ തകര്‍ന്നതിനുത്തരവാദിയെന്ന് ട്രംപ് ആരോപിച്ചതിനെ തുടര്‍ന്ന് അമേരിക്ക ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ നടത്തി.

അതിന് മറുപടിയായി ഇറാന്‍ മേഖലയിലെ അയല്‍രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ സൈനിക താവളങ്ങളുള്ള ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഇറാന്റെ ആക്രമണത്തിനിരയായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെയവസാനിച്ച വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് വില 3 ശതമാനം ഇടിഞ്ഞിരുന്നു. WTI ക്രൂഡ് ഫ്യൂച്ചേഴ്‌സും ഏകദേശം 3.4 ശതമാനം ഇടിഞ്ഞ് ബാരലിന് 86 ഡോളര്‍ എന്ന ഇന്‍ട്രാഡേ താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. ഏപ്രില്‍ 17-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. ഇറാന്‍, ആഗോള എണ്ണക്കപ്പല്‍ ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നിരിക്കുകയാണെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വിപണി ക്രൂഡ് ഇടിവ് രേഖപ്പെടുത്തിയത്.

Content Highlights: Crude oil prices rebounded sharply after US President Donald Trump warned of intensified military action against Iran, pushing Brent crude above $94 per barrel and reigniting concerns over Middle East supply disruptions

dot image
To advertise here,contact us
dot image