സ്വർണവിലയില്‍ വലിയ പെരുന്നാള്‍ സമ്മാനം: തുടർച്ചയായ മൂന്നാം ദിനവും ഇടിവ്

ഇന്നലത്തെ ഇടിവിന്‍റെ തുടർച്ചയായി ഇന്നും വില താഴേക്ക് വന്നിരിക്കുകയാണ്

സ്വർണവിലയില്‍ വലിയ പെരുന്നാള്‍ സമ്മാനം: തുടർച്ചയായ മൂന്നാം  ദിനവും ഇടിവ്
അജ്മല്‍ എം കെ
3 min read|28 May 2026, 10:39 am
dot image

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ പവന് 1640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 14510 രൂപയും പവന് 116080 രൂപയുമായിരുന്നു വില. വൈകുന്നേരത്തോടെ വില വീണ്ടും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 135 രൂപയും പവന് 1080 രൂപയു കുറഞ്ഞതോടെ, വില യഥാക്രമം ഗ്രാമിന് 14375 രൂപയിലേക്കും പവന് 115000 രൂപയിലേക്കും താഴുകയായിരുന്നു.

ഇന്നലത്തെ ഇടിവിന്‍റെ തുടർച്ചയായി ഇന്നും വില താഴേക്ക് വന്നിരിക്കുകയാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 14305 രൂപയിലും, പവന് 560 രൂപ കുറഞ്ഞ് 114440 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. അതേസമയം 18 കാരറ്റ് സ്വർണം ഗ്രാമിന് 11755 രൂപയായും (പവന് 94040 രൂപ), 14 കാരറ്റ് സ്വർണം ഗ്രാമിന് 9155 രൂപയായും (പവന് 73240 രൂപ) കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 275 രൂപയാണ് ഇന്നത്തെ നിരക്ക്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപയാണ് കേരളത്തിലെ റെക്കോർഡ് നിരക്ക്.

അന്താരാഷ്ട്ര സ്വർണ വിപണിയിലുണ്ടായ പെട്ടെന്നുള്ള ലാഭമെടുപ്പും (Profit Booking) ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് ആഭ്യന്തര വിപണിയിലും ഇത്രയും വലിയ പ്രതിഫലനമുണ്ടാക്കിയത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പുതിയ സൂചനകളെത്തുടർന്ന് യുഎസ് ഡോളറും ട്രഷറി ബോണ്ട് യീൽഡും ശക്തി പ്രാപിച്ചതാണ് സ്വർണത്തിന് ആദ്യ തിരിച്ചടിയായത്.

ഡോളർ ശക്തമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ഒഴുക്ക് കുറയുന്നത് സ്വാഭാവികമാണ്. ഇതിന് പുറമെ, സ്പോട്ട് ഗോൾഡ് വില ഔൺസിന് മുൻപത്തെ ഉയർന്ന നിരക്കുകളിൽ നിന്നും താഴേക്ക് പോയതോടെ വൻകിട നിക്ഷേപകർ ഉയർന്ന നിരക്കുകളിൽ നിന്ന് ലാഭമെടുക്കാൻ മുതിരുകയും ഇത് വിപണിയിൽ പെട്ടെന്നുള്ള വിൽപന സമ്മർദ്ദത്തിന് (Selling Pressure) കാരണമാകുകയും ചെയ്തു.

രാജ്യാന്തര തലത്തിലുള്ള ചില രാഷ്ട്രീയ-സാമ്പത്തിക പിരിമുറുക്കങ്ങളിൽ താൽക്കാലികമായുണ്ടായ അയവും സ്വർണത്തിന്റെ ഡിമാൻഡ് പെട്ടെന്ന് കുറച്ചു. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ഡോളറിന്റെ മൂല്യ വ്യതിയാനങ്ങൾക്ക് അനുസരിച്ചായിരിക്കും കേരളത്തിലെ സ്വർണവില നിശ്ചയിക്കപ്പെടുക എന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4,406 ഡോളറിലേക്ക് കൂപ്പുകുത്തിയതാണ് ആഭ്യന്തര വിപണിയിലും ഈ വലിയ പ്രതിഫലനമുണ്ടാക്കിയത്. യുഎസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ സൈന്യം പുതിയ ആക്രമണങ്ങൾ നടത്തിയതോടെ ക്രൂഡ് ഓയിൽ വില വർദ്ധിക്കുകയും, ഇത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീതി ഉയർത്തുകയും ചെയ്തു.

Content Highlights: Gold prices in Kerala declined for the third consecutive day, with the rate of one pavan falling to ₹114440. The continued decline offers some relief to buyers after recent record highs. Market trends remain influenced by international gold prices, currency fluctuations, and investor sentiment.

dot image
To advertise here,contact us
dot image