അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ AMMA; ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് എത്താന്‍ നിര്‍ദേശം

നിഷ്പക്ഷമായി തന്നെ കേള്‍ക്കണമെന്നും തന്റെ പരാതിയില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു

അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ AMMA; ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് എത്താന്‍ നിര്‍ദേശം
dot image

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതി കേള്‍ക്കാനൊരുങ്ങി അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ. നടൻ ടിനി ടോമിനെതിരായ പരാതി ഉള്‍പ്പെടെ എഎംഎംഎ കേള്‍ക്കും. ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് എത്താനാണ് നിര്‍ദേശം. തെളിവുകള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എത്തിക്കാനും നിര്‍ദേശമുണ്ട്. താന്‍ ആവശ്യപ്പെടുന്നവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടു. നിഷ്പക്ഷമായി തന്നെ കേള്‍ക്കണമെന്നും തന്റെ പരാതിയില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. രമേശ് പിഷാരടി, മാല പാര്‍വ്വതി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുള്‍പ്പെട്ട സമിതി വേണമെന്നാണ് അന്‍സിബയുടെ ആവശ്യം.

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. തന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിക്കുകയാണെന്നും മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്നുമുൾപ്പെടെ പറഞ്ഞുപരത്തുകയാണ് ടിനി ടോം എന്നുമാണ് അൻസിബ ആരോപിച്ചത്.  'എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും' എന്നാണ് അന്‍സിബ പറഞ്ഞത്. 

അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു.

ഇതോടെ ടിനി ടോമിനെതിരെ ആരോപണവുമായി നീനാ കുറുപ്പും രംഗത്തെത്തി. ടിനി ടോം അന്‍സിബയ്‌ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്നും അന്‍സിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും നീനാ കുറുപ്പ് പറഞ്ഞു. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ആളാണെന്നും എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതാണ് അയാളുടെ രീതിയെന്നും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.

അന്‍സിബ ഹസന്‍ നടന്‍ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. അന്‍സിബയുടെ പരാതി 'ഊള കേസ്' ആണെന്ന് ടിനി ടോം പറയുന്ന വാട്ട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. മുതിര്‍ന്ന താരങ്ങളെ വിഷയത്തില്‍ ഇടപെടുത്താതെ ശ്രദ്ധിക്കണമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ രാജീവും രാജേഷും പറഞ്ഞ രഹസ്യങ്ങള്‍ പുറത്തുപറയുന്നില്ലെന്നും ടിനി ടോം ചാറ്റില്‍ പറയുന്നുണ്ട്.

Content Highlights: AMMA to hear Ansiba Hassan's complaint; directed to appear in person between June 1st and 3rd

dot image
To advertise here,contact us
dot image