കവചുമായി ബിഎസ്എന്‍എല്‍: റീച്ചാർജിനും മറ്റ് സേവനങ്ങള്‍ക്കും ഇനി മൊബൈല്‍ നമ്പർ നല്‍കേണ്ടതില്ല

അപരിചിതരായ കടയുടമകൾക്കോ മൂന്നാം കക്ഷി സേവനങ്ങൾക്കോ റീച്ചാർജ് ആവശ്യങ്ങൾക്കായി ഇനി സ്വന്തം നമ്പർ നല്‍കേണ്ടതില്ല

കവചുമായി ബിഎസ്എന്‍എല്‍: റീച്ചാർജിനും മറ്റ് സേവനങ്ങള്‍ക്കും ഇനി മൊബൈല്‍ നമ്പർ നല്‍കേണ്ടതില്ല
അജ്മല്‍ എം കെ
2 min read|15 May 2026, 03:48 pm
dot image

മൊബൈൽ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 'കവച്' പുതിയ ഫീച്ചർ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. മൊബൈൽ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഒരു ഡിജിറ്റൽ കവചം പോലെ പ്രവർത്തിക്കുന്ന ഈ സേവനം പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരിക്കുന്നത്. മൊബൈൽ റീച്ചാർജ് ചെയ്യുമ്പോഴും മറ്റും സ്വന്തം ഫോൺ നമ്പർ മറ്റുള്ളവർക്ക് നൽകാൻ മടിക്കുന്നവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. അതായത് ഉപഭോക്താക്കളുടെ യഥാർത്ഥ നമ്പർ വെളിപ്പെടുത്താതെ തന്നെ റീച്ചാർജ് ചെയ്യാനും സേവനങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

എന്താണ് ബിഎസ്എൻഎൽ കവച്

നിങ്ങളുടെ യഥാർത്ഥ ബിഎസ്എൻഎൽ നമ്പറുമായി ബന്ധിപ്പിച്ച ഒരു താൽക്കാലിക 10 അക്ക വെർച്വൽ നമ്പറാണ് ഈ സേവനത്തിലൂടെ ലഭിക്കുന്നത്. അപരിചിതരായ കടയുടമകൾക്കോ മൂന്നാം കക്ഷി സേവനങ്ങൾക്കോ റീച്ചാർജ് ആവശ്യങ്ങൾക്കായി ഈ വെർച്വൽ നമ്പർ നൽകിയാൽ മതിയാകും. ഇത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയാൻ സഹായിക്കുന്നു.

പ്രധാന സവിശേഷതകൾ

  • സ്വകാര്യത: റീച്ചാർജ് ചെയ്യുമ്പോൾ യഥാർത്ഥ നമ്പർ വെളിപ്പെടുത്തേണ്ടതില്ല.
  • സ്ത്രീ സുരക്ഷ: കടകളിൽ നമ്പർ നൽകേണ്ടി വരുന്നതിലൂടെ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അനാവശ്യ കോളുകളും ശല്യങ്ങളും ഒഴിവാക്കാം.
  • നേരിട്ടുള്ള ടോപ്പ്-അപ്പ്: വിർച്വൽ നമ്പറിലാണ് റീച്ചാർജ് ചെയ്യുന്നതെങ്കിലും തുക നിങ്ങളുടെ യഥാർത്ഥ അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.
  • വെർച്വൽ നമ്പർ: 10 അക്കങ്ങളുള്ള താൽക്കാലിക നമ്പറാണ് കവചം നൽകുന്നത്.

എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

ബിഎസ്എൻഎൽ കവച് മൂന്ന് രീതികളിൽ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്

  • സെൽഫ് കെയർ ആപ്പ്: ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി ലോഗിൻ ചെയ്ത് കവചം നമ്പറിനായി അപേക്ഷിക്കാം
  • ഔദ്യോഗിക വെബ്സൈറ്റ്: ബിഎസ്എൻഎൽ പോർട്ടൽ വഴിയും ഓൺലൈനായി അപേക്ഷിക്കാം
  • കസ്റ്റമർ കെയർ: കസ്റ്റമർ കെയറിൽ വിളിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ എസ്എംഎസ് വഴി വെർച്വൽ നമ്പർ ലഭിക്കും

നിലവിൽ സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സേവനം അവതരിപ്പിച്ചിട്ടുള്ളതെങ്കിലും, സ്വകാര്യത ആഗ്രഹിക്കുന്ന ഏതൊരു ബിഎസ്എൻഎൽ ഉപഭോക്താവിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഈ സേവനത്തിന് നിരക്കുകൾ ഈടാക്കുമോ എന്ന കാര്യത്തിൽ കമ്പനി നിലവിൽ വ്യക്തത നൽകിയിട്ടില്ല.

Content Highlights: BSNL has introduced the Kavach feature, enabling customers to recharge and use certain services without providing their mobile number. The initiative is aimed at improving privacy and simplifying access to telecom services for subscribers.

dot image
To advertise here,contact us
dot image