കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് അവസരം; സ്വർണവില ഇന്നും കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 1120 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്

കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് അവസരം; സ്വർണവില ഇന്നും കുറഞ്ഞു
dot image

വലിയ ഇടിവിന് ശേഷം സ്വര്‍ണവില വീണ്ടും കരുത്താര്‍ജിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ഒരു ലക്ഷം കടന്ന സ്വര്‍ണവില ഏറ്റവുമധികം ഉയര്‍ന്നതും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇടിഞ്ഞതിനുമെല്ലാം വിപണി സാക്ഷ്യംവഹിച്ചു കഴിഞ്ഞു. മാത്രമല്ല കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ലക്ഷം രൂപയില്‍നിന്ന് സ്വര്‍ണവില താഴെപോയതും ഒക്കെ നമ്മള്‍ കണ്ടുകഴിഞ്ഞു.എന്നാല്‍ ഇപ്പോഴിതാ ചെറുതായി കൂടിയും കുറഞ്ഞും നിന്ന വില ഇപ്പോള്‍ തിരിച്ചുകയറുകയാണ്. ഒരു ലക്ഷത്തിന് താഴെ പോയ സ്വര്‍ണ വില ഇന്നലെ ഉച്ചയ്ക്ക് ശേഷം 1,12,160 രൂപയിലെത്തിയിരുന്നു. ഇന്നലെ ആഗോള വിപണിയില്‍ ഔണ്‍സിന് 4700 ഡോളറിന് മുകളിലാണ് വില രേഖപ്പെടുത്തിയത്. ഏപ്രില്‍മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് നിലവില്‍ നിലനില്‍ക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പരിഹാരത്തിലേക്ക് കടക്കുകയാണെങ്കില്‍ സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

GOLD PRICE APRIL2

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,040 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13880 രൂപയും. ഇന്നലത്തെ ഒടുവിലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുടെയും കുറവും ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 91,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11405 രൂപയും. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 71,080 രൂപയും ഗ്രാമിന് 8,885 രൂപയും. 9 കാരറ്റ് സ്വര്‍ണത്തിന് പവന് 45,840 രൂപയുമാണ് ഇന്നത്തെ വിപണി വില.

GOLD PRICE APRIL2

എന്നാല്‍ വെള്ളി വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2,250 രൂപയുമായിരുന്ന വെള്ളവില ഇന്ന് ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വര്‍ണവില മാറിമറിഞ്ഞത്. രാവിലെ കുറഞ്ഞുനിന്ന വില ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചിരുന്നു. 1,12,160 രൂപയിലാണ് ഇന്നലെ ഒടുവില്‍ വ്യാപാരം നടന്നത്.

GOLD PRICE APRIL2

ഏപ്രില്‍ മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 31 -രാവിലെ 1,09,480
    ഉച്ചയ്ക്ക് ശേഷം - 1,09,040
    വൈകിട്ട് - 1,09,640
  • ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ
    ഉച്ചയ്ക്ക് ശേഷം - 1,12,160

Content Highlights :Gold prices in Kerala fell today. This is a golden opportunity to buy gold at a low price. The price fell by Rs 1120 today.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image