Top

കങ്കണയെ ട്രോളി കൊമേഡിയന്റെ വീഡിയോ; ലൈക്കടിച്ച് തപ്സി

14 Nov 2021 3:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കങ്കണയെ ട്രോളി കൊമേഡിയന്റെ വീഡിയോ; ലൈക്കടിച്ച് തപ്സി
X

കങ്കണയെക്കുറിച്ചുള്ള ട്രോൾ വീഡിയകളിലൂടെ ശ്രദ്ധ നേടിയ കൊമേഡിയ സലോണി ​ഗൗർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന് പറയുന്ന കങ്കണയുടെ വിവാദ അഭിമുഖത്തെ ‌ട്രോളിക്കൊണ്ടായിരുന്നു വീഡിയോ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോക്ക് ലൈക്ക് അടിച്ചിരിക്കുകയാണ് ന‌‌ടി തപ്സി പന്നു. അഭിമുഖത്തെ പറ്റി പലരും ചോദിക്കുന്നുണ്ട്. ഞാനെന്റെ തലച്ചോറ് അഭിമുഖത്തിന് പോവുന്നതിന് മുമ്പ് എടുത്തു മാറ്റിയിരുന്നെന്ന് ട്രോൾ വീഡിയോയിൽ കങ്കണയെ അനുകരിച്ചു കൊണ്ട് സലോണി ​ഗൗർ പറയുന്നുണ്ട്.

ബോളിവുഡിലെ മുന്‍നിര നടിമാരായ കങ്കണ റണൗത്തും തപ്‌സി പന്നുവും തമ്മിലുണ്ടായ തര്‍ക്കം നാളുകളായി തുടരുകയായിരുന്നു.ഇരുവരുടെയും രാഷ്ട്രീയ നിലപാടുകളുള്‍പ്പെടെ മുന്‍നിര്‍ത്തി വലിയ അഭിപ്രായ വ്യത്യാസമാണ് സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്നത്. തപ്‌സി എന്നെ കോപ്പിയടിക്കുകയാണ് നിരന്തരം ആരോപിക്കുന്ന കങ്കണ രൂക്ഷഭാഷയിലാണ് തപ്‌സിക്കെതിരെ ട്വീറ്റുകള്‍ ഇട്ടിരുന്നത്.

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് കങ്കണയും തപ്‌സിയും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കങ്കണ ആരോപിച്ചപ്പോള്‍ തപ്‌സി ഈ വാദത്തെ തള്ളി. വ്യക്തിപരമായ ആക്ഷേപമാണ് സ്വജനപക്ഷ വാദത്തിലൂടെ നടക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും തപ്‌സി പറഞ്ഞു. സ്വജനപക്ഷപാതം മൂലമാണ് തപ്‌സിയും സ്വര ഭാസ്‌കറും ബി ഗ്രേഡ് നടിമാരായി നിലനില്‍ക്കുന്നതെന്ന് കങ്കണ തിരിച്ചടിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ പ്രത്യക്ഷമായും പരോക്ഷമായും ട്വിറ്ററില്‍ വാക്‌പോര് നടന്നിരുന്നു.



Next Story