Top

'ആദ്യം 'പത്താന്‍' കാണിക്കാനാണ് അമിര്‍ പറഞ്ഞത്'; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഷാരൂഖ്

3 March 2022 12:07 PM GMT
ഫിൽമി റിപ്പോർട്ടർ

ആദ്യം പത്താന്‍ കാണിക്കാനാണ് അമിര്‍ പറഞ്ഞത്; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഷാരൂഖ്
X

നാല് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. അടുത്തവര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന പത്താന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് ആരാധകരോട് സംവധിക്കുന്നതിനിടിയില്‍ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

അമിര്‍ ഖാന്റെ പുതിയ ചിത്രമായ 'ലാല്‍ സിംഗ് ചദ്ദ കണ്ടോ' എന്നായിരുന്നു ആരാധകന്റെ ചോദ്യം. പത്താന്‍ ആദ്യം കാണിച്ചുകൊടുക്കാനാണ് അമിര്‍ പറയുന്നതെന്നായിരുന്നു താരത്തിന്റെ മറുപടി. 'ആസ്‌ക് മീ എനിതിങ്' എന്ന സെക്ഷന് പിന്നാലെ ആരാധകര്‍ക്ക് നന്ദിയറിയിച്ച് താരം എത്തിയിരുന്നു. ' ഓക്കെ ബോയ്സ് ആന്റ് ഗേള്‍സ്. ജോലിക്ക് തിരികെ പോകാന്‍ സമയമായി. കുറച്ചധികം കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. സംവിധായകനും നിര്‍മ്മാതാവും പണിയെടുപ്പിക്കുന്നുണ്ട്. പത്താനെ സ്‌നേഹിക്കുന്നതിന് നന്ദി'.- ഷാരൂഖ് കുറിച്ചു.

അടുത്ത വര്‍ഷം ജനുവരി 25ന് പത്താന്‍ റിലീസ് ചെയ്യും. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാനും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 'സീറോ' എന്ന ആനന്ദ് എല്‍ റായ് ചിത്രമാണ് ഷാറൂഖ് ഖാന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.

Story Highlights; Sharukh khan reply to a fan who asked about Amir Khan's new movie

Next Story