Top

സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു; നായകനായി രണ്‍ദീപ് ഹൂഡ

'ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍' രണ്‍ദീപ് ഹൂഡ പറഞ്ഞു.

23 March 2022 11:11 AM GMT
ഫിൽമി റിപ്പോർട്ടർ

സവര്‍ക്കറിന്റെ ജീവിതം സിനിമയാകുന്നു; നായകനായി രണ്‍ദീപ് ഹൂഡ
X

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് നായകൻ. മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതിൽ പലർക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്', രണ്‍ദീപ് ഹൂഡ പറഞ്ഞു. സവർക്കറായി അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'അവഗണിക്കപ്പെട്ടവന്റെ കഥ പറയാൻ പറ്റുന്ന സമയാണിത്. നമ്മുടെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരിക്കും ചിത്രം', സംവിധായകൻ പറഞ്ഞു.

ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരികണം. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

story highlights: randeep hooda to do the biopic of savarkkar named swatantra veer savarkar

Next Story