Top

വിവാഹ വാർത്തകള്‍ക്കിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് വിക്കി; 'ഗോവിന്ദാ നാം മേരാ' അടുത്ത വർഷം

ഫാമിലി-കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ഗോവിന്ദാ വാഗ്മറെന്ന കഥാപാത്രമായാണ് വിക്കി കൗശല്‍ എത്തുന്നത്.

12 Nov 2021 9:30 AM GMT
ഫിൽമി റിപ്പോർട്ടർ

വിവാഹ വാർത്തകള്‍ക്കിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് വിക്കി; ഗോവിന്ദാ നാം മേരാ അടുത്ത വർഷം
X

ബോളിവുഡിലെ അടുത്ത താരവിവാഹത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് വിക്കി കൗശല്‍. ശശാങ്ക് ഖെയ്ത സംവിധാനവും തിരക്കഥയും നിർവ്വഹിക്കുന്ന 'ഗോവിന്ദ നാം മേരാ' ആണ് ചിത്രം. അടുത്ത വർഷം ജൂണ്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഫാമിലി-കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ഗോവിന്ദാ വാഗ്മറെന്ന കഥാപാത്രമായാണ് വിക്കി കൗശല്‍ എത്തുന്നത്. ഭൂമി പട്നേക്കാറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ കിയാര അദ്വാനിയും പ്രധാനവേഷത്തിലെത്തും. ധർമ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ഷുജിത് സിര്‍കാര്‍ സംവിധാനം ചെയ്ത 'സര്‍ദാര്‍ ഉദ്ദം' ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വിക്കി കൗശല്‍ ചിത്രം. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട മൈക്കൽ ഒ'ഡ്വയറെ ലണ്ടിനില്‍വെച്ച് വധിച്ച ഇന്ത്യന്‍ വിപ്ലവകാരിയായ സര്‍ദാര്‍ ഉദ്ധം സിങ്ങിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്.

Next Story

Popular Stories