Top

"നിങ്ങൾ ഷാരൂഖാന്റെ രാജ്യത്തു നിന്നല്ലേ, അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യും"; ഇന്ത്യകാരിക്ക് ഈജിപ്ത്കാരന്റെ സഹായം

"മറ്റ് രാജ്യക്കാരായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു. പക്ഷെ എസ്ആര്‍കെയ്ക്ക് വേണ്ടി എന്തും ചെയ്യും"

3 Jan 2022 8:15 AM GMT
ഫിൽമി റിപ്പോർട്ടർ

നിങ്ങൾ ഷാരൂഖാന്റെ രാജ്യത്തു നിന്നല്ലേ, അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യും; ഇന്ത്യകാരിക്ക് ഈജിപ്ത്കാരന്റെ സഹായം
X

ഈജിപ്ത് സ്വദേശിയായ ഒരു ഷാറൂഖ് ഖാന്റെ തീവ്ര ആരാധകന്‍ തനിക്കു ചെയ്ത സഹായത്തെ കുറിച്ച് വിവരിക്കുകയാണ് സര്‍വകലാശാല പ്രൊഫസറായ അശ്വിനി ദേശ്പാണ്ഡെ. ഒരു ഈജിപ്ഷ്യല്‍ ട്രാവല്‍ ഏജന്റാണ് സഹായത്തിനെത്തിയത്. സംഭവം തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രൊഫസര്‍ അശ്വിനി പങ്കു വയ്ക്കുകയും ചെയ്തു.

"ഈജിപ്തിലുള്ള ട്രാവല്‍ ഏജന്റിന് പണം അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. അപ്പോഴാണ് ഷാറുഖ് ഖാന്‍ ആരാധകനായ ആ മനുഷ്യല്‍ എനിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും പണം പിന്നീട് നല്‍കിയാല്‍ മതിയെന്നും പറഞ്ഞത്", "നിങ്ങള്‍ എസ്ആര്‍കെയുടെ രാജ്യത്തുനിന്നല്ലേ, എനിക്ക് നിങ്ങളെ വിശ്വാസമാണ്. ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിങ്ങള്‍ എനിക്ക് പിന്നീട് പണം നല്‍കിയാല്‍ മതി. മറ്റ് രാജ്യക്കാരായിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു. പക്ഷെ എസ്ആര്‍കെയ്ക്ക് വേണ്ടി എന്തും ചെയ്യും", എന്നാണ് അയാള്‍ പറഞ്ഞത്. അശ്വിനി ട്വിറ്ററിൽ കുറിച്ചു.

ഇതിനു ശേഷം ഷാരൂഖ്ഖാൻ ആരാധകർ ട്വീറ്റ് ഏറ്റെടുക്കുകയും ചെയ്തു. മറ്റൊരു ഇന്ത്യൻ താരങ്ങൾക്കും ഇല്ലാത്ത ജനപ്രീതിയാണ് ലോകമെമ്പാടും കിംഗ് ഖാൻ എന്ന ഷാരുഖ്ഖാനോട് ഉള്ളത്.

Next Story