Top

260 കോടിയുടെ സ്വകാര്യ ജെറ്റ് സ്വന്തമാക്കി അക്ഷയ് കുമാർ?; പ്രതികരണവുമായി നടൻ

വാർത്തയുടെ സ്ക്രീൻഷോർട്ട് പങ്കുവെച്ച് കൊണ്ടാണ് നടന്റെ പ്രതികരണം.

16 Oct 2022 9:48 AM GMT
ഫിൽമി റിപ്പോർട്ടർ

260 കോടിയുടെ സ്വകാര്യ ജെറ്റ് സ്വന്തമാക്കി അക്ഷയ് കുമാർ?; പ്രതികരണവുമായി നടൻ
X

ബോളിവുഡ് താരം അക്ഷയ് കുമാർ 260 കോടി മുതൽമുടക്കിൽ സ്വകാര്യ ജെറ്റ് വാങ്ങിയതായി സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിക്കുകയാണ്. ഇപ്പോഴിതാ ആ വാർത്തയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. തന്നെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ പറയുന്നവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. ട്വിറ്ററിൽ വാർത്തയുടെ സ്ക്രീൻഷോർട്ട് പങ്കുവെച്ച് കൊണ്ടാണ് നടന്റെ പ്രതികരണം.

'ലയർ(നുണയൻ) ലയർ പാന്റ് ഓൺ ഫയർ! ഇങ്ങനെ നിങ്ങൾ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടോ? ചില ആളുകൾ ഇനിയും വളർന്നിട്ടില്ല. അത്തരക്കാരെ വെറുതെ വിടാനുളള മാനസികാവസ്ഥയിലല്ല ഞാൻ. അടിസ്ഥാനരഹിതമായ നുണകൾ എഴുതിയാൽ ഞാൻ പ്രതികരിക്കും', അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.


നിലവിൽ രാം സേതു എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി റിലീസിനൊരുങ്ങുന്നത്. ഒക്ടോബർ 25ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അഭിഷേക് ശർമയാണ് തിരക്കഥയും സംവിധാനവും. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രാമേശ്വർ എസ് ഭഗത് ആണ് ചിത്ര സംയോജനം നിർവഹിക്കുന്നത്.

അടുത്തിടെ റിലീസ് ചെയ്ത അ ക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ വൻ പരാജയമാണ് നേരിട്ടത്. ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ 'കട്‍പുത്‍ലി'യാണ് ഏറ്റവും ഒടുവിൽ നടന്റേതായി പ്രദർശനത്തിന് എത്തിയത്. 'രക്ഷാബന്ധൻ' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ അവസാനത്തെ തിയേറ്റർ റിലീസ്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായിരുന്നു ചിത്രം. 'ബച്ചൻ പാണ്ഡെ', 'സമ്രാട്ട് പൃഥ്വിരാജ്' എന്നീ ചിത്രങ്ങളും പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓ ഗസ്റ്റിൽ ഇറങ്ങിയ 'ബെൽ ബോട്ടം' എന്ന സിനിമയും ഫ്ലോപ്പായി. ഈ കാലയളവിൽ 2021 നവംബറിൽ പുറത്തിറങ്ങിയ 'സൂര്യവംശി' മാത്രമാണ് തിയേറ്ററുകളിൽ വിജയിച്ച്ത്.

story highlights: akshay kumar comments on the rumours that he bought private jet

Next Story