
വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരെ അനുശോചിച്ച് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കിലി പോൾ. വയനാട്ടിലെ കാഴ്ച്ച ഹൃദയം തകർക്കുന്നതാണെന്നും പ്രിയപ്പെട്ട കേരളത്തോടൊപ്പം താനും നിൽക്കുന്നുവെന്നും കിലി പോൾ കുറിച്ച്. 'പ്രേ ഫോർ വയനാട്' എന്ന ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് കിലി പോൾ കുറിച്ചത്.
'ഇത് എന്നെ ഞെട്ടിക്കുകയും ഹൃദയം തകർക്കുകയും ചെയ്യുന്നു. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ, ഞാൻ എന്റെ പ്രിയപ്പെട്ട കേരളത്തിനോടൊപ്പം നിൽക്കുന്നു. കൂടാതെ വയനാട്ടിൽ നമ്മേ വിട്ടുപിരിഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ. വായനാടിനൊപ്പം'. കിലിയുടെ പോസ്റ്റിന് നിരവധി മലയാളികൾ നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, വയനാട്ടിലെ ദുരന്തത്തിൽ ഇതുവരെ 144 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ദുരന്ത മേഖലയിൽ നിന്ന് പരമാവധി പേരെ മാറ്റുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 1592 പേരെയാണ് രക്ഷപെടുത്തിയിരിക്കുന്നത്. 1116 പേർ രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തുണ്ട്. 132 സേനാംഗങ്ങൾ ഇന്ന് തിരുവനന്തപുരത്തെത്തി. മാത്രമല്ല, രക്ഷാപ്രവർത്തനത്തിന് റിട്ട്: മേജർ ജനറൽ ഇന്ദ്രപാലന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ