
കൊച്ചി: മഞ്ഞുമ്മലിൽ യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക് വെട്ടേറ്റു. മാവേലിക്കര സ്വദേശിയായ അസിസ്റ്റന്റ് മാനേജർക്കാണ് വെട്ടേറ്റത്. കൊടുങ്ങല്ലൂർ സ്വദേശിയായ മുൻ അപ്രൈസർ സെന്തിൽ കുമാറാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിയിൽ നിന്ന് ഒഴിവാക്കിയതിലെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
Content Highlights: Union Bank employee's hand cut at manjummel