ശുഭ്മൻ ​ഗിൽ ഡബിൾ സ്ട്രോങ്; ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഇരട്ട സെഞ്ച്വറി

ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ​ഗിൽ രണ്ടാം മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേട്ടവും സ്വന്തമാക്കി.

dot image

ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടവുമായി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് ​ഗില്ലിന്റെ നേട്ടം. 311 പന്തുകൾ നേരിട്ട് 200 റൺസുമായി ​ഗിൽ ക്രീസിൽ തുടരുകയാണ്. 21 ഫോറുകളും രണ്ട് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് ഇതിനോടകം പിറന്നുകഴിഞ്ഞു.

ടെസ്റ്റ് കരിയറിലെ 34-ാം മത്സരത്തിലാണ് ​ഗില്ലിന്റെ ഇരട്ട സെഞ്ച്വറി നേട്ടം. 2,200ലധികം റൺസ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഏഴ് സെഞ്ച്വറികളും ഏഴ് അർധ സെഞ്ച്വറികളും ഇന്ത്യൻ യുവനായകന്റെ കരിയറിൽ ചേർക്കപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലും ഇം​ഗ്ലണ്ടിനെതിരെ ​ഗിൽ സെഞ്ച്വറി നേടിയിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ​ഗിൽ രണ്ടാം മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേട്ടവും സ്വന്തമാക്കി.

അതിനിടെ ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസം രണ്ടാം സെഷൻ പുരോ​ഗമിക്കുമ്പോൾ ഇന്ത്യൻ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 472 റൺസെന്ന നിലയിലാണ്. 89 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിവസം ഇന്ത്യയ്ക്ക് നഷ്ടമായത്. ​ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിനൊപ്പം 21 റൺസുമായി വാഷിങ്ടൺ സുന്ദറാണ് ക്രീസിലുള്ളത്.

Content Highlights: Shubman Gill scored maiden double hunderd in his International Career

dot image
To advertise here,contact us
dot image