
കോട്ടയം: മെഡിക്കല് കോളേജിലുണ്ടായ അപകടത്തില് മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം മാറ്റവേ ചാണ്ടി ഉമ്മന് എംഎല്എയുടെ നേതൃത്വത്തില് കോണ്ഗ്രസ് പ്രവര്ത്തകരുടെ പ്രതിഷേധം. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു മൃതദേഹം മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം.
സര്ക്കാരിനോട് മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മന് സര്ക്കാരിന്റെയും പൊലീസിന്റെയും നടപടികളെ രൂക്ഷമായി വിമര്ശിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയതിന് ശേഷമാണ് ആംബുലന്സ് മാറ്റിയത്. മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ബിന്ദുവിന്റെ മൃതദേഹം മാറ്റിയിരിക്കുന്നത്.
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണം, നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക്ഷം രൂപ സര്ക്കാര് വഹിക്കണം, നവമിക്ക് സര്ക്കാര് ജോലി നല്കണമെന്ന മൂന്ന് ആവശ്യങ്ങളാണ് ചാണ്ടി ഉമ്മന് ഉന്നയിച്ചത്.
മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോര്ച്ചറിയിലാണ് ബിന്ദുവിന്റെ മൃതദേഹം സൂക്ഷിക്കുക. രാവിലെ എട്ട് മണിക്ക് ആശുപത്രിയില് നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.
Content Highlights: Congress protests while Bindu's dead body is being moved; Chandy Oommen raises three demands