

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡാണ് ചുവന്ന ചെകുത്താന്മാരെ മുട്ടുകുത്തിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലീഡ്സിന്റെ വിജയം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നോഹ ഒകാഫോറിലൂടെ (5', 29') ലീഡ്സ് രണ്ട് ഗോളിന്റെ ആധിപത്യം നേടിയിരുന്നു. 69-ാം മിനിറ്റിൽ കാസെമിറോ യുണൈറ്റഡിനായി ഒരു ഗോൾ മടക്കിയെങ്കിലും സമനില പിടിക്കാൻ ചുവന്ന ചെകുത്താന്മാർക്ക് സാധിച്ചില്ല.
ഈ പരാജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്. നാലാമതുള്ള ആസ്റ്റൺ വില്ലയുമായുള്ള പോയിന്റ് വ്യത്യാസം ഇല്ലാതായി.
Content Highlights: Premier League: Leeds United beats Manchester United at Old Trafford