'കേരളത്തിലെ നടിമാർ ഇവിടെ ഹിറ്റാണ്, പക്ഷേ നിങ്ങൾ ബ്ലോക്ക്ബസ്റ്ററാണ്'; സഞ്ജുവിനെ പുകഴ്ത്തി ശിവകാർത്തികേയൻ

സഞ്ജു ചേട്ടായെന്ന് ശിവകാർത്തികേയൻ വിളിച്ചപ്പോൾ മലയാളി താരം പുഞ്ചിരിയോടെ നോക്കുകയായിരുന്നു

'കേരളത്തിലെ നടിമാർ ഇവിടെ ഹിറ്റാണ്, പക്ഷേ നിങ്ങൾ ബ്ലോക്ക്ബസ്റ്ററാണ്'; സഞ്ജുവിനെ പുകഴ്ത്തി ശിവകാർത്തികേയൻ
dot image

ചെന്നൈ സൂപ്പർ കിം​ഗ്സിലെത്തിയ മലയാളി സൂപ്പർ താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി തമിഴ് സിനിമാതാരം ശിവകാർത്തികേയൻ. ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെപ്പോക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സിഎസ്‌കെ റോര്‍ 26 എന്ന പരിപാടിയിലാണ് സഞ്ജുവിനെ കുറിച്ച് ശിവകാർത്തികേയൻ സംസാരിച്ചത്. 'സഞ്ജു ചേട്ടാ' എന്ന് വിളിച്ചുതുടങ്ങുന്ന ശിവകാർത്തികേയന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

നമുക്കായി ഇനിയും ആവേശകരമായ കാര്യം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു ശിവകാർത്തികേയൻ സഞ്ജുവിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. ആരാണതെന്ന് എസ്‌കെ ചോദിച്ചപ്പോഴേക്കും ചെപ്പോക്കില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ സഞ്ജുവിന്റെ പേര് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

പിന്നാലെ ശിവകാര്‍ത്തികേയന്‍ വേദിയിൽ നിൽക്കുകയായിരുന്ന സഞ്ജുവിനെ നോക്കുകയും ചെയ്തു. സഞ്ജു ചേട്ടായെന്ന് ശിവകാർത്തികേയൻ വിളിച്ചപ്പോൾ മലയാളി താരം പുഞ്ചിരിയോടെ നോക്കുകയായിരുന്നു.

‘സഞ്ജു ചേട്ടാ, തമിഴ്നാടും കേരളവും തമ്മിലുള്ള സൗഹൃദം നിങ്ങൾക്കറിയാമല്ലോ. ഇവിടെ വരുന്ന മലയാള സിനിമകള്‍ ഹിറ്റാണ്. കേരളത്തിൽ നിന്നുള്ള നടിമാരും സൂപ്പർഹിറ്റാണ്. ഇപ്പോൾ അവിടെ നിന്നുള്ള ക്രിക്കറ്ററായ നിങ്ങൾ ബ്ലോക്ക്ബസ്റ്റർ ആയി. അടിപൊളി‘, ശിവകാർത്തികേയൻ പറഞ്ഞു. ഇതു കേട്ട് സഞ്ജു ചിരിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന ധോണിയും റുതുരാജും ചിരിയോടെ നോക്കുന്നുണ്ടായിരുന്നു.

Content Highlights: IPL 2026: Tamil Actor Sivakarthikeyan Praises Sanju Samson at Chennai

dot image
To advertise here,contact us
dot image