
എല്ലാ ഓട്ടോമൊബൈല് ആരാധകരുടെയും സ്വപ്നമാണ് പോര്ഷെ കാറുകള്.ആഡംബരത്തിനും ഉയര്ന്ന നിലവാരത്തിനും പെര്ഫോമന്സിനും പേരുകേട്ട ഓട്ടോമൊബൈല് നിര്മ്മാതാക്കളായ പോര്ഷെ നെയ്യ് വില്പ്പന തുടങ്ങി എന്നറിഞ്ഞാല് ഒരു കൗതുകം തോന്നുമല്ലേ. abhisheikk എന്ന പ്രൊഫൈലിലാണ് ഒരാള് പോര്ഷെ കമ്പനി പുറത്തിറക്കിയ നെയ്യ് ആണെന്ന് അവകാശപ്പെട്ട് ഒരു നെയ്യ് ബോട്ടില് കാണിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താന് പോര്ഷെ കമ്പനി നടത്തിയ ഒരു പരിപാടിയില് പങ്കെടുത്തിരുന്നു. അപ്പോള് അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയാണ് പോര്ഷെ ബ്രാന്ഡ് നെയ്യ് തനിക്ക് പരിചയപ്പെടുത്തിയത് എന്നാണ് വീഡിയോയില് ഉള്ള ആള് അവകാശപ്പെടുന്നത്. ഇയാളുടെ കൈയ്യില് ഇരിക്കുന്ന ബോട്ടിലില് പോര്ഷെയുടെ ലേബലും കാണാം.
ഇന്റര്നെറ്റില് ധാരാളം കാഴ്ചക്കാരെ നേടിയ ഈ വീഡിയോ കണ്ട് ധാരാളം ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ' ലംബോര്ഗിനി അവസരം നഷ്ടപ്പെടുത്തി' എന്നാണ് ഒരാള് പരിഹസിച്ചിരിക്കുന്നത്. ' പോര്ഷെകള് സുഗമമായി ഓടുന്നതില് അതിശയിക്കാനില്ല' എന്ന് മറ്റൊരാള് എഴുതി. ' എനിക്ക് താങ്ങാന് കഴിയുന്ന ആദ്യത്തെ പോര്ഷെ ആയിരിക്കും ഇത്' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.
ഈ വീഡിയോ വൈറലാണെങ്കിലും പോര്ഷെയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളില് ഇതിനെക്കുറച്ചുളള വിവരങ്ങള് ഒന്നും ഇല്ല.
Content Highlights :A video showing Porsche brand ghee has gone viral