ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും

മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും മോശമായി ബാധിക്കുന്ന ഒരു ശീലമാണ് ഇത്

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും
dot image

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ജെറമി ലണ്ടന്‍ ഹൃദയാരോഗ്യവും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും സംരക്ഷിക്കാനായി ഉപേക്ഷിക്കേണ്ട ഒരു ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. 'മെല്‍ റോബന്‍സ്' പോഡ് കാസ്റ്റിലൂടെയാണ് ഡോ. ജെറമി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

smoking

മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തെ ആകമാനം നശിപ്പിക്കുന്ന ഒരു ശീലമാണ് പുകവലി എന്ന് പറയുകയാണ് ഡോ. ജെറമി. പുകവലി ഉപേക്ഷിക്കുന്നത് അങ്ങേയറ്റം പ്രയാസമുള്ള കാര്യമാണെന്നും അക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല എന്നും ഡോക്ടര്‍ പറയുന്നുണ്ട്. പുകവലി ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും തകരാറിലാക്കുന്നു. സിഗരറ്റിലെ രാസവസ്തുക്കള്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന് അമിതമായ സമ്മര്‍ദ്ദം നല്‍കുന്നു. പുകവലി, ഹൃദ്രോഗം, സ്‌ട്രോക്ക്, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പുകവലി ശരീരത്തിലെ പല അവയവങ്ങളിലും ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. പുകവലി നമ്മുടെ ശരീരത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ ആദ്യം അത്ര ദോഷകരമല്ലെന്ന് തോന്നിയേക്കാം. പക്ഷേ നാളുകള്‍ കഴിയുമ്പോള്‍ അവ പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ പോലും കഴിയാത്ത രീതിയില്‍ പുരോഗമിച്ചേക്കാം. പുകവലി ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി മനുഷ്യ ശരീരത്തില്‍ എത്രത്തോളം ദോഷമുണ്ടാക്കുന്നുണ്ടെന്ന് നാഷണല്‍ ലബോറട്ടറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

നിക്കോട്ടിന്‍ കൂടാതെ തന്നെ വെന്‍സോഫിറിന്‍, അക്രോലെയ്ന്‍, നൈട്രോസമൈന്‍സ് തുടങ്ങിയ പലതരത്തിലുളള ദോഷകരമായ കെമിക്കലുകള്‍ സിഗരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ നൈട്രോസമൈന്‍സ് ശരീരത്തില്‍ അനിയന്ത്രിതമായി കോശവളര്‍ച്ചയുണ്ടാകുന്നതിന് കാരണമാകുന്നു.

smoking

പുകവലിയാണ് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. തലയിലും, കഴുത്തിലും, ആമാശയത്തിലും കിഡ്നിയിലുമെല്ലാം കാന്‍സര്‍ വരുവാന്‍ പുകയില കാരണമാകുന്നുണ്ട്. ഇത് രക്തധമനികളെ വളരെ നേര്‍പ്പിക്കുകയും ഇതുവഴി ബ്ലോക്ക് ഉണ്ടാവുകയും അറ്റാക്ക്, സ്ട്രോക്ക് എന്നിവയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ പലതരത്തിലുള്ള ശ്വാസനാള രോഗങ്ങളിലേയ്ക്കും പുകവലി നയിക്കുന്നുണ്ട്. സിഗരറ്റ് പെട്ടെന്ന് ഉപേക്ഷിക്കുക എന്ന് പറയുന്നത് വലിയൊരു വെല്ലുവിളിതന്നെയാണ്. പക്ഷേ ഈ ശീലം ഉപേക്ഷിക്കുവാന്‍ ഇന്ന് പലവിധ മാര്‍ഗ്ഗങ്ങളുണ്ട്. പെട്ടെന്ന് മാറ്റുവാന്‍ പറ്റുകയില്ലെങ്കിലും നല്ല ദൃഢനിശ്ചയമുണ്ടെങ്കില്‍ ഈ ശീലത്തെ തരണം ചെയ്യാവുന്നതാണ്.

Content Highlights : Smoking is a habit that negatively affects every organ in the human body.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image