'ഹോം പോലൊരു സിനിമ തമിഴിൽ ചെയ്യാൻ കഴിയുമോ?'; മലയാള സിനിമയെ പ്രശംസിച്ച് ചേരൻ

'ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല'

dot image

മലയാള സിനിമാ വ്യവസായത്തെ പ്രശംസിച്ച് തമിഴ് സംവിധായകനും നടനുമായ ചേരൻ. മലയാള ഇൻഡസ്ട്രി സിനിമകളെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നതെന്നും അക്കാരണത്താലാണ് അവിടെ മികച്ച സിനിമകൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോം എന്ന സിനിമയെ ഉദാഹരണമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. തമിഴിൽ അത്തരമൊരു സിനിമ ചെയ്യാൻ കഴിയില്ല എന്നും ചേരൻ പറഞ്ഞു. നരിവേട്ട എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇൻഡസ്ട്രിയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ദ്രൻസ് എന്നൊരു നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ? നമ്മുടെ ഇൻഡസ്ട്രിയുടെ ബിസിനസ് രീതികളും തിയേറ്ററുകാരുടെ അപ്രോച്ചും മറ്റൊരു തരത്തിലാണ്. മലയാളം ഇൻഡസ്ട്രിയിൽ അത് വ്യത്യസ്തമാണ്. അതാണ് അവിടെ നിരവധി നല്ല സിനിമകൾ വരുന്നതിന് കാരണം,' എന്ന് ചേരൻ പറഞ്ഞു.

അതേസമയം നരിവേട്ട മെയ് 23 ന് ആഗോള റിലീസായി എത്താന്‍ ഒരുങ്ങുകയാണ്. ചേരൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ ടൊവിനോ തോമസാണ് നായകൻ. ചേരനും ടൊവിനോയ്ക്കും പുറമെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴില്‍ എ ജി എസ് എന്റര്‍ടൈന്‍മെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കില്‍ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയില്‍ വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമ്പോള്‍, കന്നഡയില്‍ എത്തിക്കുന്നത് ബാംഗ്ലൂര്‍ കുമാര്‍ ഫിലിംസ് ആണ്. ഐക്കണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഫാര്‍സ് ഫിലിംസ് ഗള്‍ഫില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് വിതരണം ബര്‍ക്ക്‌ഷെയര്‍ ആണ്.

Content Highlights: Cheran praises malayalam cinema

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us