അടിമുടി നെഗറ്റീവ് റിവ്യൂ, എന്നിട്ടും 100 കോടിക്ക് മുകളിൽ കളക്ഷൻ; റെട്രോ ഉടൻ ഒടിടിയിലേക്ക്?

സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 80 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ സമ്മിശ്രപ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്. എന്നാൽ ചിത്രം ആഗോളതലത്തിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് 80 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ചിത്രം ജൂൺ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേയുടെ പുതിയ റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ചിത്രം മെയ് ഒന്നിനായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് സന്തോഷ് നാരായണനാണ്.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിച്ചിരുന്നത്. വസ്ത്രാലങ്കാരം നിര്‍വഹിച്ചിരുന്നത് പ്രവീണ്‍ രാജ ആണ്. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

Content HIghlights: Retro movie to stream in OTT soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us