'ഞങ്ങളുടെ സാമന്ത ഇങ്ങനെ അല്ല!', വൈറലായി സാമന്തയുടെ പഴയ കാല പരസ്യചിത്രം

സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പുളള ഒരു പരസ്യത്തിലെ നടിയുടെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

'ഞങ്ങളുടെ സാമന്ത ഇങ്ങനെ അല്ല!', വൈറലായി സാമന്തയുടെ പഴയ കാല പരസ്യചിത്രം
dot image

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സാമന്ത. വ്യക്തിജീവിതത്തിലും ആരോഗ്യത്തിലും ഇടയ്ക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് നടി. അടുത്തിടെ സാമന്തയുടേതായി പുറത്തിറങ്ങിയ വെബ് സീരീസ് സിറ്റാഡൽ: ഹണി ബണ്ണി മികച്ച പ്രതികരണങ്ങളോടെ ആരാധകർ സീകരിച്ചിരുന്നു.

ഗ്ലാമർ വേഷങ്ങളിലൂടെയും ബോൾഡായും ആരാധകരെ കൈയിലെടുത്ത സാമന്തയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പുളള ഒരു പരസ്യത്തിലെ നടിയുടെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇത് ഞങ്ങളുടെ സാമന്തയല്ലെന്നും പറഞ്ഞ് നിരവധി ആരാധകരാണ് പോസ്റ്റിനടിയിൽ കമന്റുമായെത്തിയിരിക്കുന്നത്. എന്നാല്‍ ഒരു വിഭാഗം പരിഹാസവുമായും എത്തുന്നുണ്ട്. സര്‍ജറിയും ബോട്ടോക്‌സുമാണ് സാമന്തയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് ഇവര്‍ കുറിക്കുന്നത്.

അതേസമയം, സാമന്തയും വരുൺ ധവാനും ഒന്നിച്ച സിറ്റാഡൽ: ഹണി ബണ്ണി സീരീസ് ആഗോളതലത്തില്‍ നമ്പര്‍ വണായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കിട്ട് സീരിസ് ആഗോള വ്യൂവേര്‍സ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിയെന്നാണ് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചിരുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സീരീസിൽ സാമന്ത ചെയ്തിരിക്കുന്നത്.

Content Highlights:  Samantha Ruth Prabhu old ad vedio viral on social media

dot image
To advertise here,contact us
dot image