

ആപ്പിള്‍ വാച്ച് വാങ്ങണമെന്ന് ആലോചിക്കുമ്പോള്‍ പല മോഡലുകളും നമ്മുടെ മുന്നിലെത്തും. അതില്‍ പലരും കേട്ടിട്ടുള്ള പേരായിരിക്കും Apple Watch SE. എന്നാല്‍ ഈ പേരിലെ 'SE' എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. 'SE' എന്നത് ഏതെങ്കിലും പ്രത്യേക ടെക്നോളജിയുടെ ചുരുക്കപ്പേരാണെന്ന് കരുതുന്നവരുണ്ട്. ചിലര്‍ ഇത് 'Special Edition' ആണെന്നും വിചാരിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതൊന്നുമല്ല കാര്യം.
ആപ്പിള്‍ ഔദ്യോഗികമായി SE എന്നതിന്റെ പൂര്‍ണരൂപം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ 'SE'യ്ക്ക് ഒരു ഔദ്യോഗിക ഫുള്‍ഫോം ഉണ്ടെന്ന് പറയാനാകില്ല. എന്നാല്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളില്‍ SE എന്ന പേര് പൊതുവെ ഉപയോഗിക്കുന്നത് പ്രധാനപ്പെട്ട പല സവിശേഷതകളും നല്‍കുന്ന എന്നാല്‍ ഏറ്റവും വിലകൂടിയ ഫ്ളാഗ്ഷിപ്പ് മോഡലുകളേക്കാള്‍ താങ്ങാനാകുന്ന വിലയിലുള്ള പതിപ്പുകള്‍ക്കാണ്. ലളിതമായി പറഞ്ഞാല്‍ 'കുറഞ്ഞ വിലയില്‍ ആപ്പിള്‍ അനുഭവം' നല്‍കുന്ന മോഡലുകളാണ് SE.

SE എന്നാല്‍ Special Edition എന്നതാണ് സാധാരണ കേള്‍ക്കുന്ന വിശദീകരണം. എന്നാല്‍ ആപ്പിള്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐഫോണിലും ആപ്പിള്‍ SE എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ ഇത് ഒരു പ്രത്യേക വാച്ച് ഫീച്ചറിന്റെ പേരല്ല. പകരം, സാധാരണ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാകുന്ന രീതിയിലുള്ള ഉല്‍പ്പന്നങ്ങളെ സൂചിപ്പിക്കാന്‍ ആപ്പിള്‍ ഉപയോഗിക്കുന്ന ഒരു പേരായി ഇതിനെ കാണാം.

എന്നാല്‍ ഏറ്റവും പുതിയ പ്രീമിയം മോഡലുകളില്‍ ലഭിക്കുന്ന ചില നൂതന ആരോഗ്യ സവിശേഷതകളും ഹാര്‍ഡ്വെയര്‍ സൗകര്യങ്ങളും SEയില്‍ ഉണ്ടാകണമെന്നില്ല. അതിനാല്‍ ഏറ്റവും പുതിയ എല്ലാ ഫീച്ചറുകളും വേണമെന്നുള്ളവര്‍ക്ക് SE ഒരു പ്രായോഗിക ഓപ്ഷനല്ല.

ആപ്പിള്‍ വാച്ച് വേണം. പക്ഷേ അതിനായി വലിയ തുക ചെലവാക്കാന്‍ താല്‍പര്യമില്ല എന്നുള്ളവര്‍ക്ക് SE പരിഗണിക്കാം. ഫിറ്റ്നസ് ട്രാക്കിങ്, നോട്ടിഫിക്കേഷന്‍, വര്‍ക്ക്ഔട്ട് റെക്കോര്‍ഡിങ് തുടങ്ങിയ സാധാരണ ഉപയോഗങ്ങളാണ് പ്രധാനമെങ്കില്‍ SE മതിയാകും.
അതേസമയം, ഏറ്റവും പുതിയ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങള്‍, കൂടുതല്‍ പ്രീമിയം ഡിസ്പ്ലേ, മറ്റ് ഹൈ എന്‍ഡ് ഫീച്ചറുകള്‍ എന്നിവ വേണമെന്നുളളവര്‍ ആപ്പിളിന്റെ ഉയര്‍ന്ന മോഡലുകള്‍ വാങ്ങേണ്ടി വരും.
Content Highlights :The 'SE' in Apple Watch is not just a name; it holds a specific meaning. What does it signify? Why did Apple choose this name?