വരവറിയിച്ച് റയൽ; ചാമ്പ്യൻസ് ലീഗിൽ ഇന്ററിനെ തകർത്ത് തുടക്കം

ഇന്റർ മിലാനെ 2–1ന് കീഴടക്കിയാണ് റയൽ മാഡ്രിഡ് തുടങ്ങിയത്.

വരവറിയിച്ച് റയൽ; ചാമ്പ്യൻസ് ലീഗിൽ ഇന്ററിനെ തകർത്ത് തുടക്കം
dot image

ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിൽ റയൽ ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡിന് വിജയ തുടക്കം. സാന്റിയാഗോ ബെർണബ്യൂവിൽ ഇന്റർ മിലാനെ 2–1ന് കീഴടക്കിയാണ് റയൽ മാഡ്രിഡ് തുടങ്ങിയത്.

കെയ്‌ലിയൻ എംബാപ്പെയും ഫെഡറിക്കോ വാൽവെർദെയുമാണ് റയലിനായി ലക്ഷ്യം കണ്ടത്. ഇന്ററിനായി കാർലോസ് അഗസ്റ്റോ ആശ്വാസ ​ഗോൾ നേടി.

റയലിന് പുറമെ ആസ്റ്റൺ വില്ല, ഡോർട്മുണ്ട്, മാഞ്ചസ്റ്റർ സിറ്റി എന്നിവരും ആദ്യ ദിനത്തിൽ വിജയം നേടി. പോർട്ടോയെ അവരുടെ ​ഗ്രൗണ്ടിലാണ് മാഞ്ചസ്റ്റർ സിറ്റി 2–0ന് തോൽപ്പിച്ചത്. സിറ്റിക്കായി സൂപ്പർ താരം എർലിങ് ഹാലണ്ട് രണ്ട് ഗോളുകളും നേടി.

അഞ്ച് ​ഗോളുകൾ പിറന്ന മത്സരത്തിൽ വിയ്യാറയലിനെ 3–2ന് കീഴടക്കി ബൊറൂസിയ ഡോർട്ട്മുണ്ടും വിജയത്തുടക്കം കുറിച്ചു. സെർഹൂ ഗിറാസിയുടെ ഇരട്ടഗോളാണ് ഡോർട്ട്മുണ്ടിന് കരുത്തായത്. റെനാറ്റോ വെയ്​ഗയും വല കുലുക്കി.

ക്ലബ് ബ്രൂഗിനെ 3–2ന് തോൽപ്പിച്ച് ആസ്റ്റൺ വില്ലയും ലില്ലെയെ 3-2ന് കീഴടക്കി റയൽ ബെറ്റിസും വിജയം നേടി. എഇകെ ഏഥൻസ് 1–0ന് ലാസ്കിനെയും പരാജയപ്പെടുത്തി.

ഇന്ന് ലിവർപൂൾ സ്വന്തംതട്ടകത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെയും അഴ്‌സണൽ നാപോളിയെയും നേരിടും. നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജിക്ക്‌ സ്ലൊവാക്യൻ ക്ലബായ സ്ലൊവാൻ ബ്രാറ്റിസ്ലാവയാണ്‌ എതിരാളി. ബാഴ്‌സലോണ ഫെയ്‌നൂർദിനെയും നേരിടും.

Content Highlights: real madrid vs inter milan champions league victory

dot image
To advertise here,contact us
dot image