അടിയോടടി!; പഞ്ചാബ് ടി 20 കപ്പിൽ 64 പന്തില്‍ 173 റണ്‍സുമായി നമന്‍ ധിര്‍

പഞ്ചാബ് ടി20 കപ്പില്‍ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ താരം നമാന്‍ ധിര്‍.

അടിയോടടി!; പഞ്ചാബ് ടി 20 കപ്പിൽ 64 പന്തില്‍ 173 റണ്‍സുമായി നമന്‍ ധിര്‍
dot image

പഞ്ചാബ് ടി20 കപ്പില്‍ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ താരം നമാന്‍ ധിര്‍. മൊഹാലി കിങ്‌സിനെതിരായ മത്സരത്തില്‍ അമൃത്സര്‍ സൂര്‍മാസ് ടീമിനായി കളത്തിലിറങ്ങിയ താരം 64 പന്തില്‍ 173 റണ്‍സ് അടിച്ചുകൂട്ടി.

19 പന്തില്‍ അര്‍ദ്ധസെഞ്ചുറിയും 39 പന്തില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കിയ താരം ഒടുവില്‍ 64 പന്തില്‍ 16 ഫോറുകളുടെയും 12 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 173 റണ്‍സെടുത്തത്.

താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ അമൃത്സര്‍ 67 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്. ബാറ്റിംഗിന് പുറമെ പന്തുകൊണ്ട് 2 വിക്കറ്റും വീഴ്ത്തിയ താരം മാന്‍ ഓഫ് ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത അമൃത്സര്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

280 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മൊഹാലി കിങ്‌സ് പൊരുതിനോക്കിയെങ്കിലും നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

Content Highlights: naman dhir 173 runs off 64 balls punjab t20 cup

dot image
To advertise here,contact us
dot image