ഇന്റര്‍നെറ്റ് ഇല്ലെങ്കിലും റീലുകള്‍ കാണാം; അറിയാം ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും റീലുകള്‍ കാണാം; അറിയാം ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍
dot image

സമയം പോകാനും വിരസത ഒഴിവാക്കാനും റീലുകള്‍ സ്‌ക്രോള്‍ ചെയ്യുന്നത് ഒരു രസം തന്നെയാണ്. അഞ്ച് മിനിറ്റ് നോക്കാമെന്ന് വിചാരിച്ച് ഫോണ്‍ കൈയ്യിലെടുക്കുന്നവര്‍ മണിക്കൂറുകള്‍ റീല്‍സും കണ്ടിരിക്കാറുണ്ട്. എന്നാല്‍ മൊബൈല്‍ ഡാറ്റ തീര്‍ന്നുപോകുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യും. അതിനൊരു പരിഹാരവുമായെത്തുകയാണ് ഇന്‍സ്റ്റഗ്രാം.

insta reels without data

നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്തയിടങ്ങളില്‍ റീലുകള്‍ ലോഡ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഈ പുതിയ ഫീച്ചര്‍ ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ സമയങ്ങളില്‍ റീലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയും. പിന്നീട് നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും ഈ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത റീലുകള്‍ എളുപ്പത്തില്‍ കാണാന്‍ സാധിക്കും.

insta reels without data

ഇന്‍സ്റ്റഗ്രാമിലെ 'manage offline downloads' എന്ന പുതിയ സജ്ജീകരണത്തിലൂടെയാണ് ഈ ഫീച്ചര്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നത്. ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഓണാക്കാനുള്ള ടോഗിളും ,ഡൗണ്‍ലോഡുകള്‍ വൈഫൈ കണക്ഷനിലേക്ക് മാത്രം പരിമിതപ്പെടുത്താനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എത്ര വീഡിയോകള്‍ ഓഫ്ലൈനില്‍ സൂക്ഷിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ അനുവദിക്കും.

insta reels without data

ഒരു സമയം 10, 30, അല്ലെങ്കില്‍ 50 റീലുകള്‍ സംഭരിക്കുന്നത് ഓപ്ഷനുകളില്‍ ഉള്‍പ്പെടാം. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഓഫ്ലൈന്‍ റീലുകള്‍ സാധാരണ ഫീഡില്‍ കാണണോ അതോ ഒരു പ്രത്യേക ഡൗണ്‍ലോഡ് വിഭാഗത്തിലൂടെ കാണണോ എന്ന് തിരഞ്ഞെടുക്കാന്‍ കഴിയും. ഓഫ്‌ലൈന്‍ റീല്‍സ് ഫീച്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണുള്ളത്. മൊബൈല്‍ ഡവലപ്പറും പ്രശസ്ത ആപ്പ് ടിപ്സ്റ്ററുമായ അലസാന്‍ഡ്രോ പാലുസി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വിവരങ്ങളാണിത്.

Content Highlights :A new feature of the popular social media platform Instagram, now you can watch Reels even without the Internet.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image