

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ വളരെ കുറവാണ്. മുന്‍പ് ഫേസ്ബുക്കിനെ മാത്രം ഇഷ്ടപ്പെട്ടിരുന്ന പ്രായമായവര്‍ പോലും ചെറുപ്പക്കാര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളോ വീഡിയോകളോ ഒക്കെ കൂടുതല്‍ ആളുകളിലേക്ക് എത്തണമെങ്കില്‍ എന്തൊക്കെ ചെയ്യാം എന്നുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് പലരും ചിന്തിക്കാറുമുണ്ട്.
കൂടുതല്‍പേരും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കൊപ്പം അനന്തമായ ഹാഷ് ടാഗുകളുടെ ഒരു പട്ടികതന്നെ ഇട്ട് ശീലിച്ചവരാണ്. എന്നാല്‍ റീച്ച് കൂട്ടാനായി ഹാഷ് ടാഗുകള്‍ ഇടുന്നതിന് കമ്പനി അടുത്തിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേക്കുറിച്ച് സിഇഒ ആഡം മൊസേരി മുന്‍പ് വ്യക്തമാക്കിയിരുന്നു. സ്പാം കണ്ടന്റുകളെ ഇല്ലാതാക്കാനും, കണ്ടന്റിന്റെ സ്വീകാര്യതയെ കൊണ്ട് ത്രം റീച്ച് കൂട്ടുകയുമാണ് ഈ പുതിയ തീരുമാനത്തിന് പിന്നിലുളള ലക്ഷ്യം.

ഇനി നിരത്തിപിടിച്ച് പോസ്റ്റിന് താഴെ ഹാഷ്ടാഗ് ഇട്ടിട്ട് കാര്യമില്ല എന്ന് മാത്രമല്ല നിങ്ങള്‍ നല്‍കുന്ന ഹാഷ്ടാഗുകള്‍ക്ക് പോസ്റ്റുമായി യാതൊരു ബന്ധമില്ലെങ്കില്‍ അത് ഗുണമേ ചെയ്യില്ല. ഇന്‍സ്റ്റഗ്രാമില്‍ സെര്‍ച്ചുകള്‍ എളുപ്പമാക്കാനും റിസള്‍ട്ട് പെട്ടെന്ന് ലഭിക്കാനുമാണ് ഹാഷ്ടാഗ് ഉപയോഗിക്കുന്നത്. അതല്ലാതെ അവയ്ക്ക് റീച്ച് കൂട്ടുന്നതുമായി യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ ഹാഷ്ടാഗുകള്‍ കൊടുക്കുന്നതാണ് നല്ലത്. ഇന്‍സ്റ്റഗ്രാം ത്രെഡ്‌സിലും ഹാഷ്ടാഗിന് പരിമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പോസ്റ്റിന് ഒരു ഹാഷ് ടാഗ് എന്ന നിലയിലാണ് ത്രെഡിലെ പുതിയ കണക്ക്.

ഉപയോഗമില്ലാത്ത ഹാഷ്ടാഗുകള്‍ക്ക് പകരം കണ്ടന്റിനെ സപ്പോര്‍ട്ട് ചെയ്യുന്ന ചുരുങ്ങിയ ഹാഷ്ടാഗ് മതിയെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കുന്നു. അതല്ലാതെ ഇടുന്ന ഹാഷ്ടാഗുകള്‍ പോസ്റ്റിനെ ദോഷകരമായി മാത്രമേ ബാധിക്കുകയുളളൂ. #reels #explore പോലെയുള്ള ഹാഷ്ടാഗുകള്‍ ഒരു വിധത്തിലും പോസ്റ്റിനെ സപ്പോര്‍ട്ട് ചെയ്യുകയില്ല. അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റ് ഭക്ഷണത്തെക്കുറിച്ചോ, വസ്ത്രത്തെക്കുറിച്ചോ ഒക്കെയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് മാത്രമേ കൊടുക്കാവൂ എന്ന് അര്‍ത്ഥം.
അതുകൊണ്ട് ഇനിമുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗുണം ചെയ്യും.
Content Highlights: How many hashtags will increase the reach of an Instagram post?