
ഒടുവില്‍ അവനെത്തി, ആപ്പിള്‍ ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ ഐഫോണ്‍ 17 എയര്‍! ഐഫോണ്‍ 17 ലോഞ്ചിനായി കാത്തിരുന്ന ആപ്പിള്‍ ഫാന്‍സ് മുഴുവന്‍ കാത്തിരുന്നത് ഐഫോണ്‍ 17 എയറിന് വേണ്ടിയായിരുന്നു. ഫീച്ചറുകളിലൊന്നും ഒരു വിട്ടുവീഴ്ചയും വരുത്താത്ത വെറും 5.6 എംഎം മാത്രം കനമുള്ള കിടിലന്‍ മോഡല്‍. അവിശ്വസനീയമായും വിധം ലൈറ്റാണെന്ന് മാത്രമല്ല സ്റ്റണിങ്ങ് ഡിസ്‌പ്ലേയും ബാറ്ററി ലൈഫും ഈ മോഡല്‍ ഉറപ്പുനല്‍കുന്നുണ്ട്. ഇ-സിം ഓണ്‍ലി രൂപകല്പന ഉള്‍പ്പെടെ ഒട്ടേറെ റെക്കോഡുകളോടെയാണ് ഐഫോണ്‍ 17 എയര്‍ ലോഞ്ച് ചെയ്തിട്ടുള്ളത്.
ഇനി രൂപഭംഗിയിലേക്ക് വരികയാണെങ്കില്‍ 5 ടൈറ്റാനിയം ഫ്രെയിമും, elegant high-gloss mirror finish ഉം ഉണ്ട്..ഫോണിന് പിറകിലായി മുകളില്‍ ക്യാമറ, സ്പീക്കര്‍, എന്നിവ ഉള്‍ക്കൊള്ളിക്കുന്ന ഒരു പ്രത്യേക ഭാഗമുണ്ട്. ഇത് ബാറ്ററിക്കുള്ള സ്‌പേസ് കുറയാതെ നിലനിര്‍ത്താന്‍ സഹായകമാകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഒരൊറ്റ പ്രസില്‍ ഉപയോക്താക്കള്‍ക്ക് വിവിധ ഫങ്ഷനുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന ആക്ഷന്‍ ബട്ടന്‍, കാമറ കണ്‍ട്രോള്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. മറ്റൊന്ന് മറ്റേതൊരു സ്മാര്‍ട്ട് ഫോണ്‍ ഗ്ലാസിനേക്കാളും tougher ആയിട്ടുള്ള സെറാമിക് ഷീല്‍ഡ് 2 ഫ്രണ്ട് കവര്‍ ഐഫോണ്‍ എയറിന്റെ പ്രത്യേകതയാണ്. ഇത് മൂന്നുമടങ്ങ് സ്‌ക്രാച്ച് റെസിസ്റ്റന്‍സ് ഉറപ്പുനല്‍കുന്നതാണ്.ഗ്ലെയര്‍ കുറയ്ക്കുന്നതിനായുള്ള improved anti reflection ഉം ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല ആദ്യമായി ഐഫോണിന്റെ പുറകുവശം സെറാമിക് ഷീല്‍ഡ് വഴി പ്രൊട്ടക്ട് ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇനി കാമറയിലേക്ക് വരാം. ഫോട്ടോ, വീഡിയോ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്ന സെന്റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറയാണ് ഐഫോണ്‍ എയറിന്റെ സവിശേഷത. ഐഫോണിലെ തന്നെ ആദ്യത്തെ സ്‌ക്വയര്‍ ഫ്രണ്ട് കാമറ സെന്‍സര്‍ ഫീച്ചറുള്ളതാണ് ഇത്. 18 എംപി റെസലൂഷനില്‍ ഇനി ഫോട്ടോയെടുക്കാമെന്ന് മാത്രമല്ല ലാന്‍ഡ്‌സ്‌കേപ്പ് സെല്‍ഫിയെടുക്കാനായി ഫോട്ടോ തിരിക്കണമെന്നുമില്ല. അതുപോലെ 48 എംപിയുടെ ഫ്യൂഷന്‍ കാമറ സിസ്റ്റം ലാന് ലെന്‍സുകള്‍ക്ക് സമാനമായ അനുഭവമാണ് നല്‍കുന്നതെന്നും ആപ്പിള്‍ അവകാശപ്പെടുന്നുണ്ട്.
മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന A19 പ്രൊ, N1, C1X ചിപ്പുകള്‍ ഇതുവരെയുള്ള എല്ലാ ഐഫോണിനേക്കാളും പവര്‍ എഫിഷ്യന്റായ ഒന്നാക്കി ഐഫോണ്‍ 17നെ മാറ്റുന്നുണ്ട്. 6 കോര്‍ സിപിയും ആണ് A19 പ്രൊയുടെ സവിശേഷത. മറ്റേത് സ്മാര്‍ട്ട്‌ഫോണിനേക്കാളും വേഗത്തിലുള്ള പെര്‍ഫോമന്‍സ് ഇത് ഉറപ്പുവരുത്തുന്നുണ്ട്. ഐഫോണ്‍ എയറിന്റെ മറ്റൊരു സവിശേഷതയായ ആപ്പിള്‍ ഡിസൈന്‍ ചെയ്ത വയര്‍ലെസ് നെറ്റ്‌വര്‍ക്കിങ് ചിപ്പ് എന്‍1, വൈഫൈ 7, ബ്ലൂടൂത്ത് 6 എന്നിവ enable ചെയ്യുന്നു.
ഇനി ബാറ്ററി ലൈഫിലേക്ക് വരാം. ഫോണിന് കനം കുറഞ്ഞത് കാരണം ബാറ്ററി ലൈഫ് കുറഞ്ഞുപോകുമോ എന്നതായിരുന്നു പലരുടെയും ആശങ്ക. ഇത് പരിഹരിക്കാന്‍ നേരത്തേ പറഞ്ഞതുപോലെ രൂപകല്പനയില്‍ ആപ്പിള്‍ ശ്രദ്ധിച്ചിരുന്നു. all day battery life ആണ് ആപ്പിള്‍ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നത്. ടെക്സ്റ്റും ഓഡിയോയും തത്സമയം ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതയുള്‍പ്പെടെ നിരവധി ഫീച്ചറുകളും ആക്‌സസറികളും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. സ്‌പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോള്‍ഡ്, സ്‌കൈ ബ്ലൂ എന്നീ ക്ലാസിക് നിറങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രിയപ്പെട്ടത് തിരഞ്ഞെടുക്കാം. 256ജിബി സ്റ്റോറേജ് സ്‌പേസുള്ള വാരിയന്റിന് 1,19,900 രൂപയാണ് ഇന്ത്യയില്‍. 512ജിബി, 1ടിബി സ്റ്റോറേജ് സ്‌പേസുള്ള വാരിയന്റുകളും ലഭ്യമാണ്..ഇതിന് യഥാക്രമം 1,39,900 രൂപയും 1,59,900 രൂപയുമാണ് വില..അപ്പോ എങ്ങനെ വാങ്ങല്ലേ???
Content Highlights: iPhone Air, a powerful new iPhone with a breakthrough design